പ്ലസ് വണ്‍ പ്രവേശനം ; രണ്ടാം അലോട്മെന്റ് ഇന്ന്

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം പുരോഗമിക്കുന്നു. രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ടോടെയാകും അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. രണ്ടാം അലോട്ട്മെൻ്റ് വന്ന ശേഷം ജൂണ്‍ 10,11 തീയതികളില്‍ പ്രവേശനം നടക്കുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം പ്രവേശനം ലഭിച്ച സ്‌കൂളുകളില്‍ എത്തി പ്രവേശനം ഉറപ്പാക്കേണ്ടതാണ്. മൂന്നാമത്തെ അലോട്ട്മെന്റ് ജൂണ്‍ 16-ന് പ്രസിദ്ധീകരിക്കും. തുടർന്ന് ജൂണ്‍ 18-ഓടെ തന്നെ ഈ അധ്യയന വർഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. പ്ലസ് വണിലേക്ക് ഇനി ഒഴിവുള്ളത് 96,108 സീറ്റുകളാണ്. അതില്‍ സ്‌പോർട്‌സ് ക്വാട്ടയിലേക്ക് 3508 സീറ്റുകളും അവശേഷിക്കുന്നുണ്ട്. മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂളുകളില്‍ 494 സീറ്റുകള്‍ ഇനി ബാക്കിയുള്ളത്. ഇതുവരെ ആകെ പ്രവേശനം നേടിയത് 2,26,960 കുട്ടികളാണ്. 1,63,801 അപേക്ഷകർ കൂടി ശേഷിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ അലോട്ട്‌മെൻ്റില്‍ 1,21,743 വിദ്യാർത്ഥികളാണ് സ്ഥിര പ്രവേശനം നേടിയത്. മെറിറ്റ് ക്വാട്ടയില്‍ 2,49,540 വിദ്യാർഥികള്‍ക്ക് അലോട്ട്‌മെൻ്റ് നല്‍കിയതില്‍ 1,21,743 പേർ മാത്രമാണ് പ്രവേശനം നേടിയിരിക്കുന്നത്. ഇതില്‍ 99,525 പേർ താല്‍ക്കാലിക പ്രവേശനം നേടിയവരാണ്. അലോട്ട്‌മെൻ്റ് വന്നിട്ടും പ്രവേശനം നേടാത്തവരുടെ (നോണ്‍-ജോയിനിങ്ങ്) എണ്ണം 27074 ആണ്. ഒന്നാമത്തെ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന്‌ ശേഷമുള്ള ഒഴിവുകള്‍ പ്രകാരം, മെറിറ്റ് ക്വാട്ടയില്‍ 96,108, സ്‌പോർട്‌സ് ക്വാട്ടയില്‍ 3508, മോഡല്‍ റസിഡെൻഷ്യല്‍ സ്‌കൂളില്‍ 494 എന്നിങ്ങനെയാണ് കണക്കുകള്‍. അലോട്മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ള അലോട്ടുമെൻ്റില്‍ പരിഗണിക്കുന്നതല്ല.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.