ഷൂട്ടൗട്ടിൽ സ്‌പെയ്‌നിനെ വീഴ്ത്തി റൊണാൾഡോയുടെ പറങ്കിപ്പട; യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ ചാംപ്യന്മാർ

യുവേഫ നേഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ചാംപ്യന്മാർ. മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ സ്പെയിനിന്റെ യുവനിരയെ വീഴ്ത്തിയാണ് റൊണാൾഡോയുടെ പറങ്കിപ്പട കിരീടമുയർത്തിയത്. ഷൂട്ടൗട്ടിൽ സ്പെയ്നിനെ 5–3ന് തോൽപ്പിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും പോർച്ചുഗല്‍ 2–2ന് പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്

യുവതാരം ന്യൂനോ മെൻഡസിന്റെ തകർപ്പൻ പ്രകടനമാണ് പോർച്ചുഗലിന് കിരീടത്തിലേക്ക് നയിച്ചത്. നിർണായക ഗോളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തിളങ്ങി. രണ്ട് തവണ പിന്നിൽനിന്ന ശേഷമായിരുന്നു പോർച്ചുഗൽ തിരിച്ചടിച്ചത്.

രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിലാണ് പോർച്ചുഗൽ സ്പെയിനെ സമനിലയിൽ തളച്ചത്. 61–ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന്റെ രക്ഷകനായി അവതരിച്ചത്. ന്യൂനോ മെൻഡസായിരുന്നു രണ്ടാം ​ഗോളിന് വഴിയൊരുക്കിയത്. ലാമിൻ യമാലിന്റെ പ്രതിരോധം പൊളിച്ച് മുന്നോട്ടുകുതിച്ച മെൻഡസ് പന്ത് ബോക്സിലേക്ക് മറിച്ചു. സ്പാനിഷ് താരത്തിന്റെ ദേഹത്തുതട്ടി ഉയർന്നുപൊങ്ങിയ പന്തിൽ ക്ലോസ് റേഞ്ചിൽനിന്ന് റൊണാൾഡോയുടെ തകർപ്പൻ ഫിനിഷ്. മത്സരം 2-2 എന്ന നിലയിൽ.
ഇതോടെ മത്സരം ആവേശകരമായി. ഇരു ടീമുകൾക്കും മത്സരം സ്വന്തമാക്കാൻ അവസരങ്ങൾ ലഭിച്ചെങ്കിലും അധിക സമയത്തും സമനിലയിൽ തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ പോർച്ചുഗൽ തങ്ങളുടെ ആത്മവിശ്വാസം നിലനിർത്തി

ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി ഗൊൺസാലോ റാമോസ്, വിതീന്യ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബെൻ നെവെസ് എന്നിവർ ലക്ഷ്യം കണ്ടു. സ്പെയ്നിന് വേണ്ടി മിക്കേൽ മെറീനോ, അലെക്സ് ബയേന, ഇസ്കോ എന്നിവർ ലക്ഷ്യം കണ്ടു. അൽവാരോ മൊറാട്ടോയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ കോസ്റ്റ തട്ടിയകറ്റിയത് സ്പെയ്നിന് തിരിച്ചടിയായി. ഇതോടെ 5-3ന് ഷൂട്ടൗട്ട് സ്വന്തമാക്കിയ പോർച്ചു​ഗൽ വിജയം ഉറപ്പിക്കുകയും ചെയ്തു.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം

ന്യൂ‍ഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് ധനകാര്യ മന്ത്രി കെ

നിർണായക തെളിവുള്ള കേസ്? രാഹുലിനെ പൂട്ടാൻ തെളിവെല്ലാം ശേഖരിച്ച പൊലീസ് അതീവ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്‌തു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പരാതി നൽകിയത്. ഒരാഴ്ചയാണ് പരാതിക്ക് പിന്നിൽ

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. താത്പര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് നടക്കുന്ന

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി

മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ

ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാതല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച്

വിദ്യാർത്ഥികൾ  വൃദ്ധസദനം സന്ദർശിച്ചു

തലശ്ശേരി വടക്കുമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ സോഷ്യൽ വർക്ക് പഠനയാത്രയുടെ ഭാഗമായി കണിയാമ്പറ്റ ഗവ വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ നിയമ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. 70 വിദ്യാർത്ഥികളാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.