വില 15 കോടി; ലോകത്തിൽ ആകെയുള്ളത് 500 എണ്ണം മാത്രം: സൂപ്പർസ്റ്റാർ അജിത് കുമാർ സ്വന്തമാക്കിയ സൂപ്പർ കാർ

തന്റെ സൂപ്പർകാർ ശേഖരത്തിലേക്ക് പുതിയ മോഡല്‍ ചേർത്ത് തമിഴ് സൂപ്പർസ്റ്റാർ അജിത്ത് കുമാർ. മക്ലാരൻ സെന്ന എന്ന ഹൈപ്പർ കാറാണ് പ്രൊഫഷണല്‍ റേസർ കൂടിയായ അജിത്ത് സ്വന്തമാക്കിയത്.വാഹനത്തിന്റെ ഡെലിവറി വീഡിയോ ‘അജിത്ത് കുമാർ റേസിങ്ങ്’ എന്ന ഇൻസ്റ്റാഗ്രാം പേജില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

റേസിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ഇതിഹാസ ഫോർമുല വണ്‍ (എഫ്1) ഡ്രൈവർ അയർട്ടണ്‍ സെന്നയോടുള്ള ആദരസൂചകമായാണ് മക്ലാരൻ ഈ മോഡല്‍ പുറത്തിറക്കിയത്. ഈ ഹൈപ്പർകാറില്‍ അയർട്ടണ്‍ സെന്നയുടെ കൈയ്യൊപ്പോടുകൂടിയ ഐക്കോണിക് മാള്‍ബോറോ ലിവറിയുണ്ട്.

മക്ലാരൻ സെന്നയുടെ 500 യൂണിറ്റുകള്‍ മാത്രമാണ് മക്ലാരൻ നിർമിച്ചത്. 789 എച്ച്‌പി പവറും 800 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0-ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി8 എൻജിനാണ് വാഹനത്തെ കുതിപ്പിക്കുന്നത്. 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച്‌ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. ഏകദേശം 12 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ഫെരാരി എസ്‌എഫ്90, പോർഷെ 911 ജിടി3 ആർഎസ്, മക്ലാരൻ 750എസ് തുടങ്ങിയ മോഡലുകളും അജിത് കുമാറിനുണ്ട്.

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി

മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ

ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാതല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച്

വിദ്യാർത്ഥികൾ  വൃദ്ധസദനം സന്ദർശിച്ചു

തലശ്ശേരി വടക്കുമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ സോഷ്യൽ വർക്ക് പഠനയാത്രയുടെ ഭാഗമായി കണിയാമ്പറ്റ ഗവ വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ നിയമ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. 70 വിദ്യാർത്ഥികളാണ്

ഐ.എഫ്.എഫ് യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്

ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്.ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയുടെ ഭാഗമായി അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യെസ്

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.