കല്ല്യാണം കളറാക്കാൻ ഇനി കെഎസ്‌ആര്‍ടിസി

ആനവണ്ടിയില്‍ കല്ല്യാണ ട്രിപ്പ് പോയാലോ കല്യാണത്തിനുള്‍പ്പെടെയുള്ള സ്വകാര്യ സര്‍വീസുകളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. കുറഞ്ഞ ചെലവില്‍ വന്‍ വരുമാനമാണ് ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ നിന്നും ലഭിച്ചു വരുന്നത്. സ്‌പെയര്‍ ബസ്സുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തി ചാര്‍ട്ടേഡ് സര്‍വീസുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്കരണം. എ, ബി, സി, ഡി എന്നീ നാല് സ്ലാബുകളായി തിരിച്ചാണ് പരിഷ്‌കരണം. എല്ലാ യൂണിറ്റുകളിലെയും സ്‌പെയര്‍ ബസ്സുകള്‍ ഇതിനായി വിനിയോഗിക്കും. ബദലി (എം പാനല്‍) വിഭാഗം ഡ്രൈവര്‍മാരെ വിന്യസിച്ചാകും സര്‍വീസ് ക്രമീകരിക്കുക. കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിനാണ് ചാര്‍ട്ടേഡ് സര്‍വീസുകളുടെ ചുമതല. ഡിപ്പോയില്‍ നിന്നും ബസ് പുറപ്പെട്ടു തിരികെ ഡിപ്പോയിലെത്തുന്ന സമയം കണക്കിലാക്കിയ ഓരോ സ്ലാബിലെയും തുക നിശ്ചയിക്കുക. ഓരോ ഡിപ്പോയിലെയും ബജറ്റ് ടൂറിസം യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് സര്‍വീസിന്റെ ഏകോപന ചുമതല. കെഎസ്‌ആര്‍ടിസി ബസ്സുകളുടെ പഴയ വാടക (നാല് മണിക്കൂറിന്) ഓര്‍ഡിനറി ബസ് 8500 രൂപ, ഫാസ്റ്റ് പാസഞ്ചര്‍ 9000 രൂപ, സൂപ്പര്‍ ഫാസ്റ്റ് 9500 രൂപ, സൂപ്പര്‍ എക്‌സ്പ്രസ്/സൂപ്പര്‍ ഡീലക്‌സ് 10000 രൂപ, വോള്‍വോ/സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ 13000രൂപ, സ്വിഫ്റ്റ് എസി 12000 രൂപ.

*200 കിലോമീറ്ററോ 4 മണിക്കൂറോ പൂര്‍ത്തിയായാല്‍*

വോള്‍വോ എസി ബസ്സുകള്‍ക്ക് കിലോമീറ്ററിന് 100 രൂപ വീതം

നോണ്‍ എസി ബസ്സുകള്‍ക്ക് കിലോമീറ്ററിന് 70 രൂപ വീതം, ഓര്‍ഡിനറി ബസ്സിന് കിലോമീറ്ററിന് 40 രൂപ വീതം

പുതുക്കിയവാടക നിരക്ക്

എ സ്ലാബ് (40 കിലോമീറ്ററും നാല് മണിക്കൂറും)
മിനി ബസ് 3500 രൂപ
ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് 3600 രൂപ, ഫാസ്റ്റ് പാസഞ്ചര്‍, ലോ-ഫ്ലോര്‍ എസി 3700 രൂപ, സൂപ്പര്‍ ഫാസ്റ്റ് 3800 രൂപ, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് 3900 രൂപ, വോള്‍വോ ലോ-ഫ്ലോര്‍ എസി 4300 രൂപ, വോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ 5300 രൂപ, ബി സ്ലാബ് (100 കിലോമീറ്ററും 8 മണിക്കൂറും)
മിനി ബസ് 5900 രൂപഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് 6000 രൂപ, ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്ലോര്‍ എസി 3700 രൂപ, സൂപ്പര്‍ ഫാസ്റ്റ് 6200 രൂപ, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് 6300 രൂപ, വോള്‍വോ ലോ ഫ്ലോര്‍ എസി 7900 രൂപ, വോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ 8900 രൂപ, സി സ്ലാബ് (150 കിലോമീറ്ററും 12 മണിക്കൂറും)
മിനി ബസ് 8400 രൂപ, ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് 8500 രൂപ, ഫാസ്റ്റ് പാസഞ്ചര്‍, ലോ-ഫ്ലോര്‍ എസി 8600 രൂപ, സൂപ്പര്‍ ഫാസ്റ്റ് 8700 രൂപ, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് 8800 രൂപ, വോള്‍വോ ലോ-ഫ്ലോര്‍ എസി 11400 രൂപ, വോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സൽ 12400 രൂപ, ഡി സ്ലാബ് (200 കിലോമീറ്ററും 16 മണിക്കൂറും)
മിനി ബസ് 10900 രൂപ, ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് 11000, രൂപഫാസ്റ്റ് പാസഞ്ചര്‍, ലോ-ഫ്ലോര്‍ എ.സി 3700 രൂപസൂപ്പര്‍ ഫാസ്റ്റ് 11100, രൂപസൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് 6300 രൂപവോള്‍വോ ലോ-ഫ്ലോര്‍ എ.സി 11300 രൂപവോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ 16000 രൂപ

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.