മേപ്പാടി :
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മേപ്പാടി മൂപ്പൻസ് നേഴ്സിങ് കോളേജിൽ വനവത്കരണം, പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്നീ പരിപാടികളും ബോധവൽക്കരണ ക്ലാസും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. കോളേജിലെ നാഷണൽ സർവീസ് സ്കീം, സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷൻ, ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ലൗലി അഗസ്റ്റിൻ ഡെപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ (റിട്ട ) മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ലീഡ ആന്റണി സ്വാഗതം പറഞ്ഞു. ഒയിസ്ക ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ എ.ടി സുരേഷ്, സെക്രട്ടറി എൽദോ ഫിലിപ്പ്, സ്റ്റുഡൻസ് നഴ്സസ് അസോസിയേഷൻ കോഡിനേറ്റർ ഹാജറ ബീഗം,വിനീത കെ എന്നിവർ സംസാരിച്ചു. 310 വിദ്യാർഥികളും അധ്യാപകരും ഈ മെഗാ പരിപാടികളിൽ ഭാഗവാക്കായി.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







