മാനന്തവാടി താലൂക്കില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ പ്ലസ് ടു പൊതു പരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങളില്‍ മികച്ച മാര്‍ക്ക് നേടിയവര്‍ക്ക് നീറ്റ് /ജെ ഇ ഇ പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. ഫിസിക്സ്,കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 70 ശതമാനമോ അതില്‍ കൂടുതലോ ഉള്ള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 18 നകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം.ജാതി, വരുമാനം, മാര്‍ക്ക് ലിസ്റ്റ് (എസ്.എസ്.എല്‍.സി, പ്ലസ് ടു) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍,രക്ഷിതാവിന്റെ സാക്ഷ്യ പത്രം എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ഫോണ്‍- 04935 240210

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







