കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനായി അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയര്‍ വഴി അപ്‌ഡേഷന്‍ നടത്താം. ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, അതത് ക്ഷേമനിധി ബോര്‍ഡുകള്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകളുമായി കല്‍പ്പറ്റ ക്ഷേമനിധി ഓഫീസ് മുഖേനയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ തൊഴിലാളികള്‍ക്ക് ജൂലൈ 31 നകം അപ്ഡേറ്റ് ചെയ്യാം. ഫോണ്‍ -04936 204602

മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി
കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ







