ജില്ലയിലെ തൊഴില്‍ സ്ഥാപനങ്ങള്‍, തൊഴിലാളികള്‍ ജോലി ചെയ്യുന്നതും അല്ലാത്തതും കേരള ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന ലൈസന്‍സ് പകര്‍പ്പ്/ വാടക എഗ്രിമെന്റ് പകര്‍പ്പ് സഹിതം അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നല്‍കണം. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. കല്‍പ്പറ്റ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ – 04936 205711, 8547655684, മാനന്തവാടി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ – 04935 241071, 8547655686, സുല്‍ത്താന്‍ബത്തേരി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ – 04936 220522, 8547655690

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്