ഇടവേളക്ക് ശേഷം കാലവർഷം ശക്തമാകുന്നു, ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ജൂണ്‍ 11ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

ജൂണ്‍ 12ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റ് ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മധ്യ- തെക്കൻ കേരളത്തിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളത്. പിന്നീടുള്ള ദിവസങ്ങളിൽ വടക്കൻ ജില്ലകളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ട്യൂട്ടര്‍ -ഡെമോണ്‍സ്ട്രറേറ്റര്‍ – ജൂനിയര്‍ റസിഡന്റ് ഒഴിവ്

വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍ ജൂനിയര്‍ റസിഡന്റ് തസ്തികളില്‍ നിയമനം നടത്തുന്നു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ മേട്രണ്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള

അധ്യാപക നിയമനം

കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എ ച്ച്.എസ്.എസ്.ടി ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍

WAYANAD EDITOR'S PICK

TOP NEWS

ഫോണില്‍ സ്റ്റോറേജ് സ്പേസ് ഇല്ല എന്ന പരാതിക്ക് പരിഹാരം; ഡൗൺലോഡ് ക്വാളിറ്റി ഫീച്ചറുമായി വാട്‍സ്ആപ്പ്

കാലിഫോര്‍ണിയ: സ്‍മാർട്ട്‌ഫോണുകളില്‍ സ്റ്റോറേജ് സ്‌പേസ് ലാഭിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്‍സ്ആപ്പ് ഒരുങ്ങുന്നു. വാട്‍സ്ആപ്പിലെ മീഡിയ ഷെയറിംഗ് കാരണം നിരവധി ഉപയോക്താക്കൾ ഫോൺ സ്റ്റോറേജ് വേഗത്തിൽ നിറയുന്ന…
General

അബ്കാരി തൊഴിലാളി വിവരങ്ങള്‍ പുതുക്കണം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ വിവരങ്ങള്‍ പുതുക്കണം. ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികള്‍ ജൂലായ് 21 നകം ആധാര്‍ കാര്‍ഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍,…
Ariyippukal

ട്യൂട്ടര്‍ -ഡെമോണ്‍സ്ട്രറേറ്റര്‍ – ജൂനിയര്‍ റസിഡന്റ് ഒഴിവ്

വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍ ജൂനിയര്‍ റസിഡന്റ് തസ്തികളില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍…
Ariyippukal

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ മേട്രണ്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 35 – 55 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍…
Ariyippukal

അധ്യാപക നിയമനം

കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എ ച്ച്.എസ്.എസ്.ടി ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 13…
Ariyippukal

RECOMMENDED

പെരുമഴക്കാലം; ജൂണ്‍ 12 മുതല്‍ കേരളത്തില്‍ കാലവര്‍ഷം സജീവമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്. ജൂണ്‍ 12 മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്‌റെ ഭാഗമായി ജൂണ്‍ 12…

സ്‌കൂള്‍ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല;അടുത്ത ആഴ്ച മുതൽ നിലവിൽ വരുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്ക്കൂളുകളിൽ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും.അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.അക്കാദമിക്ക് കലണ്ടർ ഉടൻ…

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ഇന്ന് രാവിലെ 10 മണി മുതല്‍ 11-ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷൻ വെബ്സൈറ്റായ…

ആശ്വാസത്തിന്റെ പാതയില്‍; മൂന്നാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്ന് 71,560 രൂപയാണ് ഒരു പവന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 9000ന് താഴേക്കെത്തി. 8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. 73000…

ഇടവേളക്ക് ശേഷം കാലവർഷം ശക്തമാകുന്നു, ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.…

പെയ്തത് മുഴുവന്‍ വേനല്‍കണക്കില്‍; കാലവര്‍ഷം ഒരാഴ്ച കഴിഞ്ഞെങ്കിലും 67 ശതമാനം മഴകുറവ്

കാലവര്‍ഷം ഇത്തവണ നേരത്തെയെത്തിയെങ്കിലും ആര്‍ത്തുപെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 47.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇക്കാലയളവില്‍ 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67…

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കര്‍ശന നടപടി

കേരളത്തില്‍ ഇന്ന് അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ്‌ എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്.ഇന്ന് രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ…

കൊച്ചി ലുലു ഗ്രൂപ്പിൽ മികച്ച തൊഴിലവസരങ്ങൾ; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം

മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ധേശിക്കുന്നവരാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി മികച്ച ചില അവസരങ്ങള്‍ ലുലു ഗ്രൂപ്പ്…

“മാറിമാറി വിവാഹം കഴിച്ചത് സ്നേഹം കിട്ടാൻ; എന്നെ പുറത്തുവിട്ടാൽ ഇനിയും തെറ്റാവർത്തിക്കും”: 10 പേരെ വിവാഹ തട്ടിപ്പിന് ഇരയാക്കിയ മലയാളി യുവതി പറയുന്നത് ഇങ്ങനെ…

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ (30) പൊലീസിനോട് പറഞ്ഞു. സ്‌നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത്. തന്നെ ജയിലില്‍ നിന്നു പറഞ്ഞുവിട്ടാല്‍ ഇനിയും തെറ്റുകള്‍…

വീണ്ടും ഇടിവ്; സ്വര്‍ണവില ഇന്നും കുറഞ്ഞു.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് സ്വര്‍ണവില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 8955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന്…

കല്ല്യാണം കളറാക്കാൻ ഇനി കെഎസ്‌ആര്‍ടിസി

ആനവണ്ടിയില്‍ കല്ല്യാണ ട്രിപ്പ് പോയാലോ കല്യാണത്തിനുള്‍പ്പെടെയുള്ള സ്വകാര്യ സര്‍വീസുകളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. കുറഞ്ഞ ചെലവില്‍ വന്‍ വരുമാനമാണ് ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ നിന്നും ലഭിച്ചു വരുന്നത്. സ്‌പെയര്‍ ബസ്സുകളെ കൂടുതല്‍…

യുവതിക്കൊപ്പം പത്തനംതിട്ടയിലെ ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൂടുതൽ വിശദാംശങ്ങൾ പുറത്ത്

യുവതിക്കൊപ്പം ലോഡ്‌ജില്‍ മുറിയെടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുമ്ബഴയില്‍ ശനിയാഴ്‌ച്ച വൈകിട്ടാണ്‌ സംഭവം. ആലപ്പുഴ ആദിക്കാട്ടുക്കുളങ്ങര മുട്ടാലി വടക്കേതില്‍ മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന്…

പ്രസവത്തെ തുടർന്ന് രക്തസ്രാവം: ഇരട്ട കുട്ടികൾക്ക് ജന്മം കൊടുത്തതിന് പിന്നാലെ യുവതി മരണത്തിന് കീഴടങ്ങി; തിരുവല്ലയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആലപ്പുഴ ജില്ലയില്‍ എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന്‍ (28) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ മെഡിക്കല്‍…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *