ലോണ്‍ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ഭീഷണി; നിയമവശങ്ങള്‍ അറിഞ്ഞിരിക്കാം

പലപല ആവശ്യങ്ങള്‍ക്കുമായി ലോണുകള്‍ എടുത്തുള്ളവരാണ് നിങ്ങളില്‍ പലരും. വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, ഭവന വായ്പ എന്നിവയും വ്യക്തിഗത വായ്പയും ഒക്കെ അക്കൂട്ടത്തിലുണ്ടാവും. എന്നാല്‍ ലോണ്‍ എടുക്കുമ്പോഴുള്ള എളുപ്പമൊന്നും തിരിച്ചടയ്ക്കുമ്പോള്‍ ഉണ്ടാവില്ല. എങ്ങനെ അടുത്ത മാസം ലോണിന്റെ തിരിച്ചടവ് മുടക്കാതിരിക്കാം എന്നായിരിക്കും ചിന്ത.
ലോണ്‍ എടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങള്‍

ലോണ്‍ എടുക്കുമ്പോഴും എപ്പോഴെങ്കിലും തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കിലും അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങളുണ്ട്. ലോണ്‍ മുടങ്ങിയാല്‍ റിക്കവറി ഏജന്റുമാര്‍ നിങ്ങളുടെ ഓഫീസിലും വീട്ടിലും എത്താറുണ്ടോ? ഭീഷണിപ്പെടുത്തുകയോ നിര്‍ബന്ധിച്ച് തിരിച്ചടയ്ക്കാന്‍ ശ്രമിക്കുകയോ ചെയ്യാറുണ്ടോ? നിര്‍ത്താതെ ഫോണ്‍ വിളിച്ച് ലോണ്‍ തിരിച്ചടവിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാറുണ്ടോ? വഴിയില്‍ തടഞ്ഞുനിര്‍ത്തുകയോ ഇക്കാര്യം മറ്റുളളവരെ അറിയിക്കുകയോ ചെയ്തിട്ടുണ്ടോ? എന്നാല്‍ നിങ്ങള്‍ ഈ നിയമ വശങ്ങള്‍ അറിഞ്ഞിരിക്കണം

റിസര്‍വ്വ് ബാങ്ക് മാനദണ്ഡ പ്രകാരം ഒരു റിക്കവറി ഏജന്റിന് ഒരിക്കലും ഇങ്ങനെയുളള കാര്യങ്ങള്‍ ചെയ്യാനുള്ള അധികാരമില്ല. നിങ്ങളുടെ പക്കല്‍നിന്ന് പണം കൈപ്പറ്റി അത് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തില്‍ അടയ്ക്കാനുള്ള ഉത്തരവാദിത്തം മാത്രമാണ് ഒരു ഏജന്റിന് ഉള്ളത്. റിക്കവറി ഏജന്റിന്റെ ജോലി സമയം രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ്. മേല്‍പറഞ്ഞ ഏതെങ്കിലും കാര്യം റിക്കവറി ഏജന്റ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ബാങ്കിംഗ് ഓംബുഡ്‌സ്മാന് രേഖാമൂലം പരാതി നല്‍കാന്‍ കഴിയും.

ലോണിന്റെ തിരിച്ചടവ് മുടങ്ങിയാല്‍ത്തന്നെ പിഴ ചേര്‍ത്താണ് നിങ്ങള്‍ ലോണ്‍ അടയ്ക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ആര്‍ക്കും അധികാരമില്ല. ശാരീരിക ഉപദ്രവം ഉണ്ടാവുകയാണെങ്കില്‍ ഭാരതീയ ന്യായ് സംഹിത 351 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

മീനങ്ങാടിയിൽ മാനസികാരോഗ്യ പ്രദർശനം

മീനങ്ങാടി: “മാനസികാരോഗ്യം: എല്ലാവർക്കും, എല്ലായിടത്തും, എല്ലായ്പ്പോഴും” എന്ന മുദ്രാവാക്യവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യ കേന്ദ്രവും, ലൂയിസ് മൗണ്ട് മാനസികാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മാനസികാരോഗ്യ പ്രദർശനം 2025 ഒക്ടോബർ 9 മുതൽ 11 വരെ GHSS

ടെൻഡർ ക്ഷണിച്ചു

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാളാട് പ്രാഥമികാരോഗ്യ കേന്ദത്തിലേക്ക് ലാബ് റീയേജന്റ് വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 16 ഉച്ച ഒന്ന് വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് വാളാട് പിഎച്ച്സി

സ്വയം തൊഴിൽ വായ്‌പയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസ് വഴി മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരായ പിന്നോക്ക വിഭാഗത്തിൽ (ഒബിസി) ഉൾപ്പെടുന്ന സ്ത്രീകൾക്കായി സബ്സിഡിയോടുകൂടിയ സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60

ട്രംപിന്‍റെ നിർദേശം കണക്കിലെടുക്കാതെ ഇസ്രയേൽ; ഗാസയിൽ വീണ്ടും ആക്രമണം, 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ആക്രമണം നിര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് വീണ്ടും ആക്രമണം. ശനിയാഴ്ച്ച ഗാസയിലെ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 20 പേരെങ്കിലും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ്

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ

1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.