ലോക ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ 23 ന് സുൽത്താൻ ബത്തേരിയിൽ വെച്ച് നടക്കുന്ന വാക്കത്തോണിന്റെ സംഘാടക സമിതി യോഗം നാളെ ജൂൺ 11 ന് രാവിലെ 11 മണിക്ക് സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിൽ വെച്ച് ചേരുമെന്ന് മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ്, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു,ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ എന്നിവർ അറിയിച്ചു

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്