ജില്ലയിലെ ഐ.ടി.ഐ.കളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 2023 ഏപ്രില്‍ ഒന്ന്മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സ്കൂള്‍തലത്തില്‍ സബ്ജില്ലാ കായിക മത്സരങ്ങളില്‍ മൂന്നാം സ്ഥാനം വരെ /ജില്ലാ കായിക സംഘടനകള്‍ സംഘടിപ്പിക്കുന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. ഐ.ടി.ഐ കോഴ്സിന് സമര്‍പ്പിക്കുന്ന അപേക്ഷ, കായിക നേട്ടം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഐ.ടി.ഐ. കോഴ്സിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി തന്നെയായിരിക്കും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിലും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഫോണ്‍:04936-202658,9778471869

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







