പെട്രോൾ/ഡീസൽ വാഹനങ്ങളെ ഡൽഹിയിൽ നിന്ന് ഗെറ്റ് ഔട്ട് അടിക്കുന്നു; ഇനി സിഎൻജി, ഇലക്ട്രിക് ടാക്സികൾ മാത്രം

രാജ്യതലസ്ഥാനമായ ഡല്‍ഹി നേരിടുന്ന സുപ്രധാന പ്രശ്നമാണ് അന്തരീക്ഷ മലിനീകരണം. ഇത് പരിഹരിക്കുന്നതിനായി നിരവധി നീക്കങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ സ്വീകരിക്കുന്നത്.ഇതില്‍ തന്നെ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികളാണ് ഏറെയും.

പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നാലെ പെട്രോള്‍-ഡീസല്‍ ടാക്സികള്‍ നിരോധിക്കാനുള്ള നിർദേശമാണ് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ നല്‍കിയിരിക്കുന്നത്.2026 ജനുവരി ഒന്നിന് ശേഷം ഡല്‍ഹിയില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ ക്യാബ് കമ്ബനികളുടെ വാഹന വ്യൂഹത്തില്‍ ചേർക്കാൻ അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍, ഗുഡ്സ് കാരിയറുകള്‍, ഡെലിവറികള്‍ക്കും മറ്റും ഉപയോഗിക്കുന്ന ചെറുവാഹനങ്ങള്‍ എന്നിവയ്ക്കും ഈ നിർദേശം ബാധകമാണെന്നാണ് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ (സിഎക്യുഎം) അറിയിച്ചിരിക്കുന്നത്. ഇതുവഴി അന്തരീക്ഷ മലിനീകരണം ഒരുപരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ സമയം ഓടുന്നതിലൂടെയും കൃത്യമായ പരിപാലനത്തിന്റെ അഭാവം മൂലവും സ്വകാര്യ വാഹനങ്ങളെക്കാള്‍ ഉയർന്ന മലിനീകരണമാണ് വാണിജ്യ വാഹനങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് സിഎക്യുഎം വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ടാക്സി ക്യാബുകള്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യത്തിനായി ഓടുന്നതിനായി സിഎൻജി അല്ലെങ്കില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും 2026 ജനുവരി ഒന്ന് മുതല്‍ അനുമതി നല്‍കുകയെന്നാണ് അറിയിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ ഏർപ്പെടുത്തുന്നതിന് സമാനമായ നിയന്ത്രണങ്ങള്‍ അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഏർപ്പെടുത്തിയേക്കുമെന്നാണ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനും കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുമായി 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കുന്ന നടപടികളും ഡല്‍ഹിയില്‍ ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ച മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതി അനുസരിച്ച്‌ നവംബർ ഒന്ന് മുതല്‍ ഇലക്‌ട്രിക്, സിഎൻജി, ബിഎസ്6 എന്നീ വാണിജ്യ വാഹനങ്ങള്‍ മാത്രമായിരിക്കും നഗരത്തില്‍ പ്രവേശിക്കാൻ അനുവദിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ കണ്ടെത്താനും തിരിച്ചറിയാനും സംസ്ഥാന അതിർത്തികളില്‍ ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.