ഗര്‍ഭിണികളുടെ മനസ് വിഷമിപ്പിക്കല്ലേ…, അനുഭവിക്കേണ്ടി വരിക കുഞ്ഞുങ്ങളാണ്

ഗര്‍ഭകാലം എല്ലാവര്‍ക്കും ഒരുപോലെ സന്തോഷം നിറഞ്ഞതായിരിക്കില്ല. ചിലര്‍ക്ക് മാനസിക പിരിമുറുക്കങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനത്തിന്‍റെ ഭാഗമായി ഉണ്ടാകുന്നു. മറ്റുചിലര്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങള്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഗര്‍ഭകാലത്ത് നിരവധി സ്ത്രീകള്‍ക്ക് മൂഡ് സ്വിങ്‌സിന്റെ ഭാഗമായി മാനസിക പ്രയാസങ്ങള്‍ ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഒരു പരിധി വരെ മനസിനെയും ബാധിക്കും. കൂടാതെ സാഹചര്യങ്ങള്‍ കൂടി പ്രതികൂലമായിരിക്കുന്ന സ്ത്രീകളെക്കുറിച്ച് ചിന്തിച്ച് നോക്കു. ഇത് തരണം ചെയ്യുക ബുദ്ധിമുട്ടാണ്.
ഇത് ഗര്‍ഭകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, എന്നാല്‍ ഈ സമയങ്ങളില്‍ സ്ത്രീകളിലുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ഉയര്‍ന്ന സമ്മര്‍ദ്ദവും മാനസിക പ്രശ്‌നങ്ങളും എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം;

ഗര്‍ഭിണികളിലെ മാനസിക പിരിമുറുക്കങ്ങള്‍ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു. ഗര്‍ഭാവസ്ഥയുടെ 27-33 ആഴ്ച്ചകൊണ്ട് തന്നെ സ്ത്രീ പ്രസവിക്കാനുള്ള സാധ്യതയുണ്ട്. ഒന്‍പത് മാസങ്ങള്‍ തികയാതെ പ്രസവിക്കുമ്പോള്‍ കുഞ്ഞിനും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
ഗര്‍ഭിണിയായിരിക്കെ ഏറെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ക്ക് ജനിക്കുമ്പോള്‍ ഭാരം കുറവായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഗര്‍ഭിണിയായിരിക്കെയുള്ള മാനസിക പിരിമുറുക്കങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌ക വികാസത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പിന്നീട് ജനനത്തിന് ശേഷവും കുഞ്ഞുങ്ങള്‍ക്ക് തലച്ചോറിന്റെ വികാസം കുറയുകയും, പെരുമാറ്റ വൈകല്യങ്ങള്‍ പോലും ഉണ്ടാവുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.