സുൽത്താൻ ബത്തേരി: ലോക ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ വെച്ച് നടക്കുന്ന ജില്ലാ തല ഒളിമ്പിക് വാക്കത്തോണിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ വിവിധ മേഖലയിലെ ആളുകളെ പങ്കെടുപ്പിച്ച് ജൂൺ 23 ന് സുൽത്താൻ ബത്തേരി ട്രാഫിക് ജംഗ്ഷനിൽ നിന്നും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി വരെ വാക്കത്തോൺ നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ സ്വാഗതം പറഞ്ഞു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു അദ്ധ്യക്ഷത വഹിച്ചു. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് .ചെയർമാൻ എൽസി മാത്യു, വിദ്യാഭ്യാസ കലാ- കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസഫ്, ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സുബൈർ ഇള കുളം, സോളമൻ എൽ.എ ,മഥൻലാൽ, ഷിജു കുറുമ്പേ മഠം എന്നിവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി
101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഭാരവാഹികൾ :
രക്ഷാധികാരികൾ ഐസി , ബാലകൃഷ്ണൻ എം.
എൽ.എ, സംഷാദ് മരക്കാർ ( ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്)അസൈനാർ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുൽത്താൻബത്തേരി )എം. മധു (സ്പോർട്സ് കൗൺസിൽ, പ്രസിഡണ്ട്) ഗോപകുമാർ വർമ്മ ( ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട്)
സംഘാടക സമിതി ചെയർമാൻ : ടി.കെ രമേശ് (ചെയർമാൻ, ബത്തേരി , മുനിസിപ്പാലിറ്റി) ജനറൽ കൺവീനർ : സലീം കടവൻ (സെക്രട്ടറി ഒളിമ്പിക് അസോസിയേഷൻ)

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന