കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഭരണാനുമതി നൽകിയവക്ക് പണം നൽകാതെയും രാഹുൽ ഗാന്ധി എം പി പണം അനുവദിച്ച റോഡിൻ്റെ പണി പൂർത്തീകരിക്കാൻ തടസ്സം നിൽക്കുകയും ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിൻ്റെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടും കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ യു ഡി എഫ് കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ടും പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാര്യവിചാര സദസ്സ് നടത്തി. ചെയർമാൻ പി.സി അബ്ദുള്ള അധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെനീഷ് ഉദ്ഘാടനം ചെയ്തു.കൺവീനർ സുരേഷ് ബാബു വാളൽ, വി. സി അബൂബക്കർ ,സി .സി തങ്കച്ചൻ,പോൾസൺ കൂവക്കൽ,ബേബി പുന്നക്കൽ, സി.കെ ഇബ്രാഹിം, ഇ.കെ വസന്ത, ബിന്ദു മാധവൻ, ടി ഇബ്രായി, വി ഡി സാബു, രശ്മി ജോസഫ് ,വി ഡി രാജു, ഇ എഫ് ബാബു, വേണുഗോപാൽ, പി.ജെ ആൻ്റണി, പി.കെ മൊയ്തു, മധു പി എസ്, എം.സി കുഞ്ഞാമൻ ശാന്തബാലകൃഷ്ണൻ പ്രജീഷ് ജെയിൻ, സതീഷ് ആനേരി ഷൗക്കത്തലി കെ, കെ പി ഫ്രാൻസിസ്, ബാബു പാറപ്പുറം, മമ്മു ടി, പി.കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന