എല്ലാ ഭർത്താക്കന്മാരെയും അവരുടെ വീട്ടുകാരെയും കൃത്യസമയത്ത് ഫോൺ വിളിക്കും; എല്ലാ കുടുംബങ്ങളുമായും സുക്ഷിച്ചത് ഇഴയടുപ്പമുള്ള ബന്ധം; ആരെയും സാമ്പത്തികമായി പറ്റിച്ചിട്ടില്ല എന്നും വിലയിരുത്തൽ: രേഷ്മ വിവാഹ തട്ടിപ്പ് നടത്തിയത് എന്തിനെന്ന് കണ്ടെത്താനാവാതെ പോലീസ്

വിവാഹ തട്ടിപ്പിന് അറസ്റ്റിലായ യുവതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്തുപറമ്ബില്‍ കോരയത്ത് ഹൗസില്‍ രേഷ്മ തന്റെ ഭർത്താക്കന്മാരുടെ വീട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു എന്നാണ് റിപ്പോർട്ട്.ബീഹാറില്‍ സ്കൂള്‍ അധ്യാപികയാണെന്നാണ് യുവതി എല്ലാ ഭർത്താക്കന്മാരുടെയും വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്.

ജോലിക്കായി ബീഹാറിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടില്‍ നിന്നിറങ്ങുന്ന രേഷ്മ നേരേ പോകുന്നത് അടുത്ത വിവാഹത്തിന് മണവാട്ടിയാകാനാണ്.അടുത്ത ഭർത്താവിനെ സ്വീകരിച്ചാലും യുവതി പഴയ ഭർത്താക്കന്മാരുടെ വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നില്ലത്രെ. ഫോണിലൂടെ തന്റെ എല്ലാ ഭർത്താക്കന്മാരുടെയും വീട്ടുകാരുമായി രേഷ്മ ബന്ധം പുലർത്തിയിരുന്നു. മിക്ക ദിവസങ്ങളിലും കൃത്യമായ സമയം വച്ചാണ് രേഷ്മ ഭർതൃവീടുകളിലേക്ക് ഫോണ്‍ വിളിച്ചിരുന്നത്. അതേസമയം, രേഷ്മയ്ക്കെതിരെ ഇതുവരെയും മറ്റാരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല.

രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിവാഹ തട്ടിപ്പിനിരയായവരെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് ആര്യനാട് പൊലീസ്. 2014ല്‍ ആദ്യം വിവാഹംചെയ്ത എറണാകുളം സ്വദേശി മുതല്‍ തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം,കൊല്ലം,തിരുവനന്തപുരം,തിരുമല,ആര്യനാട് എന്നിവിടങ്ങളില്‍ കബളിപ്പിക്കപ്പെട്ടവരെപ്പറ്റിയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. കൂടുതല്‍ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പരിശോധിക്കും. ഇത്രയും പേരെ രേഷ്മ ഒരേസമയം വിവാഹത്തില്‍ കുരുക്കി തട്ടിപ്പ് നടത്തിയത് എന്തിനെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. ഇവർക്ക് സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും.

പിടിയിലാകുമ്ബോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹ പരസ്യം നല്‍കുന്ന ഗ്രൂപ്പിലെ നമ്ബറുകളിലേയ്ക്ക് അമ്മയെന്ന പേരില്‍ വിളിക്കുന്നത് രേഷ്മയാണോ മറ്റാരെങ്കിലുമാണോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. വനിതാ ജയിലില്‍ റിമാൻഡിലുള്ള രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങിയും കൂടുതല്‍ ചോദ്യം ചെയ്യും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ആര്യനാട് എസ്.എച്ച്‌.ഒ വി.എസ്.അജീഷ് പറഞ്ഞു

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.