സംസ്ഥാന സര്ക്കാര് സ്ഥാപനമായ തിരുവനന്തപുരം സി-ഡിറ്റില് ഡിപ്ലോമ ഇന് ഡിജിറ്റല് മീഡിയ പ്രൊഡക്ഷന്, ഡിപ്ലോമ ഇന് ഡിജിറ്റല് വീഡിയോഗ്രാഫി, ഡിപ്ലോമ ഇന് എഡിറ്റിങ്, സര്ട്ടിഫിക്കറ്റ് കോഴ്സ് ഇന്ഡിജിറ്റല് സ്റ്റില് ഫോട്ടോഗ്രാഫി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കണോമി മിഷന് കീഴില് വരുന്ന കെ-ഡിസ്ക് പ്രൊജക്ടില് ഉള്പ്പെടുത്തി കോഴ്സിനായി അപേക്ഷിക്കുന്ന യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പ് ലഭിക്കും. ജൂണ് 20 വരെ അപേക്ഷ നല്കാം. ഫോണ്- 8547720167.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്