മീനങ്ങാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ
യാൾക്ക് വിവിധ വകുപ്പുകളിലായി 23 വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുറക്കാടി പാലക്കമൂല കൊങ്ങിയമ്പലം പൂവത്തൊടി വീട്ടിൽ പി.എൻ ഷിജു (44) നെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്. 2023ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രായപൂർത്തി യാവാത്ത കുട്ടിക്കെതിരെ ഒരു വർഷത്തോളം ലൈംഗീകാതിക്രമം നടത്തുകയായി രുന്നു. അന്നത്തെ മീനങ്ങാടി സ്‌റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന ബിജു ആൻ്റണി കേസിലെ ആദ്യന്വേഷണം നടത്തുകയും പിന്നീട് പി.ജെ കുര്യാക്കോസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കു കയുമായിരുന്നു. സബ് ഇൻസ്പെക്ടർമാരായ സി രാംകുമാർ, കെ.ടി മാത്യു, എ.എസ്. ഐ വി.എം സബിത എന്നിവരും അന്വേഷണസംഘ ത്തിലുണ്ടായിരുന്നു. പ്രോസി ട്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഓമന വർഗീസ് ഹാജരായി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്