വെള്ളമുണ്ട: തരുവണയിൽ രാത്രി ബഹളമുണ്ടാക്കിയ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് ബ്രൗൺ ഷുഗർ പിടികൂടി. ആസാം, ഉത്തർകട്ട് വാൾ, ഷാസഹാൻ അലി (22) ൽ നിന്നാണ് വെള്ളമുണ്ട പോലീസ് ബ്രൗൺ ഷുഗർ പിടികൂടിയത്. തരുവണയിൽ ഇയാൾ ബഹളമുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാ ഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അരയിൽ ഒളിപ്പിച്ച നിലയിൽ 0.10 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെത്തിയത്. വെള്ളമുണ്ട എസ് എച്ച് ഓ ടി.കെ മിനിമോൾ, സീനിയർ സിപിഓ അനസ്, സിപിഒ മാരായ റാഷിദ്, അഭിനന്ദ്, ശരത്, വിജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്