നിലമ്പൂർ: പ്രവാസി സമൂഹത്തിനായി ചെറുവിരൽ അനക്കാത്ത സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെന്നും,ഉമ്മൻ ചാണ്ടി സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിയ ആനുകൂല്യങ്ങൾ അല്ലാതെ മറ്റൊന്നും നടപ്പിലാക്കാൻ LDF സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും പ്രവാസി കോൺഗ്രസ്സ് നേതൃയോഗം കുറ്റപ്പെടുത്തി.അംശാദായം കൃത്യമായി അടക്കുന്ന പ്രവാസികൾക്ക് പോലും ക്ഷേമ പെൻഷൻ നൽകുന്നതിലും – സാന്ത്വന പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവർക്ക് യധാ സമയം ആനുകൂല്യങ്ങൾ നൽകുന്നതിൽ പരാചയപ്പെടുകയും ചെയ്ത സർക്കാറിനെതിരെ – പ്രവാസികൾക്കായി നിയമസഭയിൽ ശബ്ദിക്കാൻ ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ച് വിവിധ പ്രചാരണ പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന പ്രസിഡണ്ട് എൽ.വി.അജയകുമാർ, വർക്കിങ്ങ് പ്രസിഡണ്ട് റസാഖ് മാസ്റ്റർ – സംസ്ഥാന ഭാരവാഹികളായ അലവിക്കുട്ടി കൊണ്ടോട്ടി, കുഞ്ഞുട്ടി പൊന്നാട്, മമ്മൂട്ടി കോമ്പി, എച്ച്.സലീം, മറ്റ് സംസ്ഥാന നേതാക്കൾ, ജില്ലാ പ്രസിഡണ്ടുമാർ ഉൾപ്പെടെ നേതൃത്വം നൽകുന്നത്. മലപ്പുറം ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളുടെ പ്രത്യേക സ്ക്വാഡും പ്രവർത്തിക്കുന്നുണ്ട്. വയനാട് ജില്ലാ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ, ജന:സെക്രട്ടറി സജി മണ്ഡത്തിൽ എന്നിവരുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ നിന്നുള്ള പ്രവാസി കോൺഗ്രസ്സ് നേതാക്കളും നിയോജക മണ്ഡലത്തിലെ പ്രവാസി കുടുംബങ്ങളുടെ വോട്ട് ഉറപ്പിക്കാൻ വിവിധയിടങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്