അഴിമതിയാലും ധൂർത്താലും കേരളത്തെ മുക്കിക്കൊല്ലുന്ന പിണറായി സർക്കാരിന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് നാടിന്റെ വികസനത്തിനായി നിരവധി നൂതന പദ്ധതികൾ നടപ്പിലാക്കിയ പുൽപ്പള്ളി പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതിയുടെ പ്രവർത്തനം മറ്റുള്ളവരും മാതൃക ആക്കണമെന്ന് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ അഭിപ്രായപ്പെട്ടു. പുൽപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് പിഡി ജോണി അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ കെഎൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി.ഡിസിസി ജനറൽ സെക്രട്ടറിമാരായ എംജി ബിജു, ബീന ജോസ്,എൻ യു ഉലഹന്നാൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരീയൻ കാവിൽ, പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ, വി എം പൗലോസ്,മേഴ്സി ബെന്നി, ടിപി ശശിധരൻ മാസ്റ്റർ,ജോമറ്റ് കോതവഴിക്കൽ,ജോളി നരിതൂക്കി,കെ എം എൽദോസ് എന്നിവർ സംസാരിച്ചു

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.