ജില്ലയിലെ ലോക്കല്‍ ലെവല്‍ കമ്മിറ്റിയിലേയ്ക്ക് നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള നോണ്‍ ഗവണ്മെന്റല്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷമാണ് കാലാവധി.താല്പര്യമുള്ള സംഘടനകള്‍ ജൂണ്‍ 25 നകം സ്ഥാപനത്തിന്റെ ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ അപേക്ഷ വയനാട്ജില്ലാ കളക്ടറേറ്റില്‍ നല്‍കണം. ഫോണ്‍- 04936 202251

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.