വാളാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കാണ് 11 മണിയുടെ ഇടവേളയിൽ പൊടിയരിക്കഞ്ഞി വിതരണം ചെയ്യുന്നത്.
അഞ്ച് കിലോമീറ്ററിലധികം നടന്ന് സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ സ്കൂളിലുണ്ട് എന്ന തിരിച്ചറിവാണ് സ്കൂളധികൃതരെ കഞ്ഞി വിതരണത്തിലേക്ക് നയിച്ചത്.
പി.ടി.എ പ്രസിഡണ്ട് അസീസ് വാളാടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് തവിഞ്ഞാൽ പഞ്ചായത്ത് അംഗം ശ്രീലത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ രാജീവൻ പുതിയേടത്ത്, ജാഫർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. NSS വൊളണ്ടിയർമാർ കഞ്ഞി വിതരണം ചെയ്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്