ക്രിസ്തുമസിന് തെര്‍മോക്കോള്‍ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയില്‍ പുല്‍ക്കൂട് നിര്‍മ്മിച്ച് ശ്രദ്ധേയരാവുകയാണ് അഞ്ചു കുന്ന് ഒന്നാം മൈല്‍ കുരിശ് പള്ളിക്ക് സമീപത്തെ ഒരു പറ്റം യുവാക്കള്‍.തെര്‍മോക്കോള്‍ ഉപയോഗിച്ച് 40 അടി നീളവും 20 അടി വീതിയുമുള്ള കൊട്ടാരസദൃശ്യമായ പുല്‍ക്കൂടാണ് പതിനഞ്ചോളം യുവാക്കള്‍ രണ്ടാഴ്ചകൊണ്ട് നിര്‍മ്മിച്ചത്.കൊവിഡ് പ്രതിസന്ധിക്കിടെ സകലവും നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷയേകുക എന്നലക്ഷ്യത്തോടെയാണ് പുല്‍ക്കൂട് നിര്‍മ്മിച്ചതെന്ന് ഇവര്‍ പറയുന്നു. നിരവധി പേരാണ് പുല്‍ക്കൂട് കാണാന്‍ എത്തുന്നത്. കാരക്കാമല ഇടവക വികാരി ജോണി കുന്നത്ത്, കെസിവൈഎംപ്രസിഡന്റ് ഷിതിന്‍ അര്‍പ്പത്താനത്, ജോബിന്‍ പുഞ്ചയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാട്‌സ്ആപ്പില്‍ പുതിയ ‘കച്ചവടം’; സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും മെറ്റ കൊണ്ടുവരുന്നു.
തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ