പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്എസ്എൽസി/ തത്തുല്യം, ദേശീയ നഴ്സിങ് കൗൺസിൽ/ കേരള നഴ്‌സ് ആൻഡ് മിഡ്‌വൈഫ് കൗൺസിൽ നൽകുന്നതോ ആയ ഓക്‌സിലറി നഴ്സ് ആൻഡ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്/ തത്തുല്യമാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബി എസ് സി നഴ്‌സിങ്/ ജനറൽ നഴ്സിങ് യോഗ്യതയുള്ളവരെ പരിഗണിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ജൂൺ 23 രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന വാക്ക്- ഇൻ- ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 296095, 6238039954.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.