ബത്തേരി:
നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്ത് (51) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് തോമസ് വർഗീസ് (56) നെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി.
ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയിൽ ചികിത്സയിലാണ് .
ഇയാളെ സുൽത്താൻബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി. മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിച്ചു വരുന്നു.

കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും
കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും






