ഫാറ്റി ലിവര്‍ കാന്‍സറായി മാറുമോ? ഫാറ്റിലിവറും കാന്‍സറുമായുള്ള ബന്ധം ഇങ്ങനെ…

കുറച്ച് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതോ അല്ലെങ്കില്‍ ലക്ഷണങ്ങളൊന്നുമില്ലാത്തതോ ആയതിനാല്‍ ഫാറ്റി ലിവറിനെ ഒരു നിശബ്ദ രോഗമായാണ് കണക്കാക്കപ്പെടുന്നത്. കൃത്യസമയത്ത് കൈകാര്യം ചെയ്തില്ലെങ്കില്‍ ഫാറ്റി ലിവര്‍ കാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. ഇക്കാലത്തെ ജീവിത ശൈലിയും മോശം ഭക്ഷണ ശീലവുമൊക്കെ ഫാറ്റിലിവറിന് കാരണമാകുന്നുണ്ട്.
ഫാറ്റിലിവറും കാന്‍സറുമായുള്ള ബന്ധം

ഫാറ്റി ലിവര്‍ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ്. ഫാറ്റി ലിവര്‍ രണ്ട് തരത്തിലാണ് ഉള്ളത്. ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ്(AFLD) പേര് സൂചിപ്പിക്കുന്നതുപോലെതന്നെ വലിയ അളവില്‍ മദ്യം കഴിക്കുന്നവരിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. അടുത്തത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്(NAFD) , വളരെ കുറച്ച് മദ്യം കഴിക്കുന്നവരെയോ മദ്യം കഴിക്കാത്തവരെയോ ഇത് ബാധിക്കുന്നു. മിക്ക ആളുകളിലും ഫാറ്റിലിവര്‍ രോഗം യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല. എന്നിരുന്നാലും ചില അവസരങ്ങളില്‍ ഇത് കരള്‍ വീക്കത്തിനും കരൡലെ കേടുപാടുകള്‍ക്കും കാരണമാകും.
Image
ഫാറ്റിലിവര്‍ കാന്‍സറായി മാറുമോ?

ഫാറ്റി ലിവര്‍ രോഗം പ്രത്യേകിച്ച് നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ലളിതമായ കൊഴുപ്പ് അടിഞ്ഞുകൂടല്‍ മുതല്‍ നോണ്‍ -ആല്‍ക്കഹോളിക് സ്റ്റീറ്റോഹൈപ്പറ്റെറ്റിസ് (NASH) വരെ നീളുന്നു. കൊഴുപ്പ് അടിഞ്ഞുകൂടല്‍ തുടരുമ്പോള്‍ അത് വീക്കം ഉണ്ടാക്കുകയും കരള്‍ ടിഷ്യുവിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യും. ഇത് നോണ്‍ -ആല്‍ക്കഹോളിക് സ്റ്റീറ്റോഹൈപ്പറ്റെറ്റിസ് ലേക്ക് നയിക്കും. രോഗലക്ഷണങ്ങള്‍ കാണില്ല എന്നതാണ് ഈ അവസ്ഥയെ കൂടുതല്‍ ഗുരുതരമാക്കുന്നത്.
2022 ല്‍ സ്വീഡിഷില്‍ നടത്തിയ ഒരു പഠനത്തില്‍ ഏറ്റവും സാധാരണമായ കരള്‍ കാന്‍സറായ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ (HCC) നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് (NAFLD ) ഉളളവരില്‍ സാധാരണ ജനവിഭാഗങ്ങളെ അപേക്ഷിച്ച് 12.18 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് (NAFLD) ഉള്ളവരില്‍ മറ്റ് കാന്‍സറുകള്‍ ഉണ്ടാകാനുളള സാധ്യത 1.22 മടങ്ങ് കൂടുതലാണ്.
നോണ്‍ -ആല്‍ക്കഹോളിക് സ്റ്റീറ്റോഹൈപ്പറ്റെറ്റിസ് (NASH) ഗുരുതരമാണ്. ഇത് കോശ നാശത്തെയോ കരള്‍ ഫൈബ്രോസിസ് അല്ലെങ്കില്‍ സിറോസിസിനെയോ പ്രതിഫലിപ്പിക്കുന്നു. ഇത് കരള്‍ കാന്‍സറിലേക്ക് നയിച്ചേക്കാം. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് ഉള്ളവര്‍ക്ക് കരള്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും കരളിന്റെ അവസാന ഘട്ടത്തിലെ പാടുകളായ സിറോസിസിന് സാധ്യത വര്‍ധിക്കുന്നു. ഇതോടൊപ്പം പൊണ്ണത്തടി, പ്രമേഹം, അമിതമായ മദ്യപാനം എന്നിവ സ്ഥിതി കൂടുതല്‍ വഷളാക്കും.
Image
ഫാറ്റിലിവര്‍ എങ്ങനെ നിയന്ത്രിക്കാം

ഫാറ്റിലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സറായി പുരോഗമിച്ച് കഴിഞ്ഞാല്‍ അത് പഴയതുപോലെയാക്കാന്‍ സാധിക്കില്ല. പക്ഷേ ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് മൊത്തത്തിലുളള കാന്‍സര്‍ സാധ്യത കുറയ്ക്കും.ശരീരഭാരം കൂടാതെ സൂക്ഷിക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും നീര്‍വീക്കവും ഗണ്യമായി കുറയ്ക്കും. മറ്റൊന്ന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ്. പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ സമീകൃത ആഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സംസ്‌കരിച്ച പഞ്ചസാരയും പൂരിത കൊഴുപ്പുകളും ഒഴിവാക്കുക. മദ്യം ഒഴിവാക്കുന്നതാണ് മറ്റൊരു മാര്‍ഗ്ഗം. മദ്യം അറിയപ്പെടുന്ന കരളിനെ തകരാറിലാക്കുന്ന വിഷവസ്തുവാണ്. മദ്യം കരളിന് അമിത സമ്മര്‍ദ്ദം നല്‍കും. മിതമായ മദ്യപാനം പോലും കരള്‍ രോഗത്തിലേക്ക് നയിച്ചേക്കാം.

കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും

കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും

വാട്‌സ്ആപ്പിൽ വന്നൊരു മെസ്സേജ്; ഒറ്റ ക്ലിക്ക്, എല്ലാം തീർന്നു! പുറത്തുവരുന്നത് ഓൺലൈൻ ചതിക്കുഴിയിൽ 16 ലക്ഷം നഷ്ടമായ ഞെട്ടിക്കുന്ന കേസ്!

ഓൺലൈൻ തട്ടിപ്പുകളുടെ കേസുകൾ രാജ്യത്ത് നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ ഭുജിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ വാട്‍സാപ്പ് വഴി ഒരാളിൽ നിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ഒരു കേസ് ഇപ്പോൾ പുറത്തുവന്നു. സൈബർ

പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ(FSSAI). ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിടുകയായിരുന്നു.

സാക്ഷ്യപത്രം ഹാജരാക്കണം

കൽപറ്റ നഗരസഭയിൽ നിന്ന് 2025 സെപ്റ്റംബർ 30 വരെ വിധവ അല്ലെങ്കിൽ 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട 60 വയസ് പൂർത്തിയാവാത്ത എല്ലാ ഗുണഭോക്താക്കളും പുനർവിവാഹിതയല്ലെന്ന സാക്ഷ്യപത്രം

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്

കണക്ട് ടു വർക്ക് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സ്കിൽ പരിശീലനം നടത്തുന്നവർക്കും പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്കിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് പദ്ധതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.