കമ്പളക്കാട് : കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന് വരുന്ന കർഷക സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി കറ്റയേന്തി പ്രകടനം നടത്തി. പ്രകടനത്തിന് ജില്ലാ പ്രവർത്തക സമിതിയംഗങ്ങളായ നൂർഷ ചേനോത്ത്, ജൗഹർ പുതിയാണ്ടി, ഫസൽ സി.എച്ച്, ലുഖ്മാനുൽ ഹക്കീം വി.പി.സി, ഇബ്രാഹിം കടാംതോട്ടിൽ, റിൻ ഷാദ് പി.എം, റഷീദ് ചെറുവനശേരി, റഷീദ് താഴത്തേരി , അജു സിറാജുദ്ദീൻ, ഫസൽ കാവുങ്ങൽ, സിറാജ് പന്തലാൻ, ഹാരിസ് ഇടത്തിൽ,അൻവർ എ.പി,മുനീർ ചെട്ട്യാൻകണ്ടി എന്നിവർ നേതൃത്വം നൽകി.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







