പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധർ, കൈപ്പണിക്കാർ, പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്കായുള്ള ടൂൾകിറ്റ് വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയ്യതി ജൂൺ 30 വരെ ദീർഘിപ്പിച്ചതായി മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അപേക്ഷ സമർപ്പിക്കാനും, കൂടുതൽ വിവരങ്ങൾക്കും www.bwin.kerala.gov.in സന്ദർശിക്കണം. ഫോൺ: 0495 – 2377786

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






