പെട്രോള്‍, പാചകവാതക വില ഉയരാന്‍ സാദ്ധ്യത

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് വെല്ലുവിളിയേറുന്നു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം തുടങ്ങിയതോടെ ക്രൂഡോയില്‍ വില ബാരലിന് 75 ഡോളറിലേക്കാണ് ഉയര്‍ന്നത്. ഒരവസരത്തില്‍ ക്രൂഡ് വില 80 ഡോളറിന് അടുത്തെത്തിയിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച്‌ മാസം വരെയുള്ള മൂന്ന് മാസത്തില്‍ ക്രൂഡ് വില കുറഞ്ഞ തലത്തില്‍ തുടര്‍ന്നതിനാല്‍ എണ്ണക്കമ്പനികള്‍ മികച്ച ലാഭമാണ് നേടിയത്. എന്നാല്‍ പൊടുന്നനെ എണ്ണ വില കുതിച്ചുയര്‍ന്നതോടെ കമ്പനികളുടെ ലാഭക്ഷമത ഇടിയുകയാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച്‌ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകം എന്നിവയുടെ വില ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് കമ്പനികള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. ഇപ്പോഴത്തെ വിലയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്പനയില്‍ ലിറ്ററിന് അഞ്ച് രൂപയ്ക്കടുത്ത് നഷ്ടമുണ്ടെന്ന് പൊതുമേഖല കമ്പനികള്‍ പറയുന്നു. നടപ്പുവര്‍ഷത്തെ ആദ്യ മൂന്ന് മാസക്കാലയളവില്‍ ക്രൂഡ് വില താഴ്ന്ന തലത്തിലായിരുന്നതിനാല്‍ കമ്പനികളുടെ ലാഭ മാര്‍ജിന്‍ രണ്ട് ഡോളറില്‍ നിന്ന് ഒന്‍പത് ഡോളറായി ഉയര്‍ന്നിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില്പനയിലെ കമ്പനികള്‍ നേരിടുന്ന വില്പന നഷ്ടം 180 രൂപയാണ്. അതേസമയം ഇസ്രയേലും ഇറാനുമായുള്ള യുദ്ധം ഇന്ത്യയുടെ ക്രൂഡ് വാങ്ങലിനെ ബാധിക്കില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നില്ല. മദ്ധ്യ പൂര്‍വദേശത്തെ ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം അടയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കും. എന്നാല്‍ ഇതിന് സാദ്ധ്യത വളരെ കുറവാണ്. ഇന്ത്യയിലേക്ക് ക്രൂഡോയില്‍ കൊണ്ടുവരുന്നതും യൂറോപ്പിലേക്ക് സംസ്‌കരിച്ച ഉല്പന്നങ്ങള്‍ അയക്കുന്നതും ഈ പാതയിലൂടെയാണ്.

സിഎന്‍ജി വില കൂടിയേക്കും

ഇറാനും ഇസ്രയേലുമായുള്ള യുദ്ധം നീണ്ടുപോയാല്‍ ക്രൂഡോയിലിനൊപ്പം സിഎന്‍ജി, എല്‍എന്‍ജി എന്നിവയുടെ വില മുകളിലേക്ക് നീങ്ങും. വിമാന ഇന്ധനം, വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില എന്നിവയും അടുത്ത മാസം കൂടിയേക്കും. വ്യോമയാന, പെയിന്റ്, സിമന്റ് തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ പ്രവര്‍ത്തന ചെലവ് ഉയരാനും ഇടയുണ്ട്.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ

അപ്രന്റിസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

പരിശീലകർ-പ്രൊജക്റ്റ് കോർഡിനേറ്റർ നിയമനം

സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍, പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് നിയമനം. പരിശീലക തസ്തികയിലേക്ക് ഡിഗ്രി,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്

അഭിമുഖം റദ്ദാക്കി

വൈത്തിരി ഗവ. പ്രീ മെട്രിക്ക് ഹോസ്റ്റലിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് 2025 മെയ് 30ന് നടത്തിയ അഭിമുഖം റദ്ദാക്കിയതായി കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോക്കടവ്-കോപ്രയിൽ അമ്പലം, നടാഞ്ചേരി, നാരോക്കടവ്, മയിലാടുംകുന്ന്, എടത്തിൽ വയൽ പ്രദേശങ്ങളിൽ ഓഗസ്റ്റ് 7ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.