സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണയും, മര്‍ദനവും; പിണറായിയിൽ യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കായലോട് പറമ്ബായിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലില്‍ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പോലീസ് അറസ്റ്റ്ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പറമ്ബായി സ്വദേശികളായ എം.സി. മൻസിലില്‍ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താൻകണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈല്‍ഫോണും ടാബും പിടിച്ചെടുത്ത് 8.30-ഓടെ പറമ്ബായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു.

തുടർന്ന് ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.യുവാവിൻറെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും വിട്ടുനല്‍കാൻ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളില്‍നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി. കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്പെക്ടർ എൻ. അജീഷ് കുമാർ പറഞ്ഞു. സബ് ഇൻസ്പെക്ടർ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല.

റസീനയുടെ പിതാവ്: എ. മുഹമ്മദ്. മാതാവ്: സി.കെ. ഫാത്തിമ. ഭർത്താവ്: എം.കെ. റഫീഖ് (ധർമടം ഒഴയില്‍ ഭാഗം, ഗള്‍ഫ്). മക്കള്‍: മുഹമ്മദ് റാഫി (വിദ്യാർഥി, മമ്ബറം എച്ച്‌എസ്‌എസ്), റസാന (മമ്ബറം, എച്ച്‌എസ്‌എസ്), നൂറ മെഹറിൻ (അറമുഖവിലാസം എല്‍പി സ്കൂള്‍). സഹോദരൻ: കെ. റനീസ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.