കൽപ്പറ്റ: ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം വൊളണ്ടിയർമാരുടെ നേതൃത്വത്തിൽ വീണ്ടും വിദ്യാലയത്തിലേക്ക് പദ്ധതിയുടെ ഭാഗമായി ക്ലാസ് മുറികളും സ്കൂൾ പരിസരവും വൃത്തിയാക്കുന്ന പരിപാടിക്ക് തുടക്കമായി.
കോറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ ജനുവരി മാസത്തിൽ തുറക്കുന്നതിനുമുന്നോടിയായി എൻ.എസ്. എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന ഒരുക്കങ്ങളാണ് വീണ്ടും വിദ്യാലയത്തിലേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിസംബർ 27 മുതൽ 31വരെയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.ഇതിനായി ഒരു ദിവസം 20 വൊളണ്ടിയർമാർ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ സ്കൂളിലെത്തും. ഇരുപത് വൊളണ്ടിയർമാർ അഞ്ചുപേരടങ്ങുന്ന 4 ഗ്രൂപ്പുകളായി തരം തിരിഞ്ഞ് വിദ്യാലയ പരിസരം അധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കും. ജില്ലയിലെ 53 യൂണിറ്റുകളിലെ വൊളണ്ടിയർമാർ ഈ പരിപാടികളിൽ പങ്കാളികളായി പ്രവർത്തിക്കും.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







