അന്താരാഷ്ട്ര യോഗ ദിനത്തിൽ കളക്ട്രേറ്റ് ഉദ്യോഗസ്ഥർക്കായി യോഗ ക്ലാസ്സ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര യോഗ ദിനത്തിൽ കുടുംബശ്രീ മിഷൻ, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കളക്ട്രേറ്റ് ഉദ്യോഗസ്ഥർക്കായി യോഗ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.
കൂടുതൽ സമയവും ഇരുന്ന് ജോലി ചെയ്യുന്നവരാകയാൽ സർക്കാർ ഉദ്യോഗസ്ഥർ ഭൂരിഭാഗവും ജീവിതശൈലി രോഗങ്ങളുടെ പിടിയിലാണെന്ന് കളക്ടർ പറഞ്ഞു. യോഗ ഒരു ജീവിതചര്യയായി മാറ്റുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്നും മാനസിക ആരോഗ്യം വീണ്ടെടുക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ്‌ മാനേജർ ഡോ. സമീഹ സൈതലവി യോഗ ദിന സന്ദേശം നൽകി. യോഗ ഇൻസ്‌ട്രക്ടർ പ്രീത പി പി യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കായി യോഗ പരിശീലനം നൽകി. വയനാട് ജില്ലയിൽ ഭൂരിഭാഗം ആളുകൾക്കും രക്താതിമർദ്ദം ഉണ്ടെന്നും യോഗ ശീലമാക്കുന്നതിലൂടെ ഇത് കുറയ്ക്കാമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ടി മോഹൻദാസ് ചൂണ്ടിക്കാട്ടി.

അസിസ്റ്റന്റ് കളക്ടർ അർച്ചന പി പി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ വി കെ റെജീന എന്നിവരും പങ്കെടുത്തു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.