കൽപ്പറ്റ: എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി.യോഗാനന്ദം എന്ന പേരിൽ നൃത്തശില്പം ഒരുക്കി അവതരിപ്പിച്ചു. പ്രാർത്ഥനാ ബിജീഷ്, ആൻ മരിയ ജസ്റ്റിൻ, ആൻ മരിയ വിനോദ്, ഋതുനന്ദ, ഇവ എലിസബത്ത്, അക്വീന ഗ്രെയ്സ് ,ദേവതീർത്ഥ, ശ്രീനന്ദ,അഹന്യ ,ദേവി നന്ദന എന്നിവർ നൃത്ത ശിൽപ്പത്തിൽ പങ്കെടുത്തു. മുഴുവൻ വിദ്യാർത്ഥികൾക്കും യോഗ പരിശീലനവും നൽകി. വിദ്യാർഥിയായ പരിമൾ പ്രകാശ് പരിശീലനത്തിന് നേതൃത്വം വഹിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും