അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിനാണ് പ്രാധാന്യം വേണ്ടത്

ശരീരവണ്ണം വർദ്ധിച്ച് രോഗാവസ്ഥയിലെത്തുന്ന സാഹചര്യമാണ് അമിതവണ്ണം. ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരിൽ കാൻസർ, പ്രമേഹം, സന്ധിവാതം, ഹൃദ്രോഗം, കരൾരോഗം എന്നീ രോഗങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. ലോഗാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നു.
കൊച്ചു കുട്ടികളിൽ തുടങ്ങി പ്രായഭേദമന്യേ പലരും അഭിമുകരിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം അഥാവ ഒബീസിറ്റി. ജീവിതനിലവാരം ഉയർന്നതോടെ അമിതവണ്ണവും അനുബന്ധ രോഗങ്ങളും പിടിപെടാനുള്ള സാധ്യതയും കൂടി. ഒരാളുടെ ഉയരത്തിൽ നിന്ന് 100 കുറച്ച് കിട്ടുന്ന സംഖ്യയായിരിക്കണം അയാളുടെ ശരീരഭാരം.

അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിനാണ് പ്രാധാന്യം വേണ്ടത്. അഹാരത്തിന്റെ നല്ലൊരു ഭാഗം പഴങ്ങളും പച്ചക്കറികളുമായിരിക്കുന്നതിനു ശ്രദ്ധിക്കുക. അസമയത്തുള്ള ഭക്ഷണം, അമിതഭക്ഷണം, വേണ്ടവണ്ണം ചവച്ചരയ്ക്കാതെയുള്ള ഭക്ഷണം അവയൊക്കെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നവയാണ്. വിശപ്പ് ശമിപ്പിക്കത്തക്കതും കലോറി കുറഞ്ഞതുമായ ആഹാരമാണു തിരഞ്ഞെടുക്കേണ്ടത്.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.