പിഎം കിസാന്‍ 78–ാം ഗഡു ; EKYC നിര്‍ബന്ധം

ധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 20ാം ഗഡു ലഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ അടുത്ത പേയ്‌മെന്റ് ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നിങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഇകെവൈസി നിര്‍ബന്ധം

ഇനി മുതല്‍ പദ്ധതിയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഇകെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. സുതാര്യത ഉറപ്പാക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കാനും ഫണ്ടുകള്‍ ശരിയായ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പുതിയ നടപടി.

*കെവൈസി പൂര്‍ത്തിയാക്കാം*

ഇകെവൈസി നിങ്ങള്‍ക്ക് തന്നെ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ്. പിഎം കിസാന്‍ പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്. ഒടിപി ഉപയോഗിച്ചാണ് കെവൈസി പൂര്‍ത്തിയാക്കുന്നത്.

https://pmkisan.gov.in ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ശേഷം ഇകെവൈസി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം.

*ആധാര്‍ നമ്പര്‍ നല്‍കുക*

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി ശരിയായി നല്‍കാം. ഒടിപി പരിശോധന വിജയിക്കുന്നതോടെ ഇകെവൈസി പൂര്‍ത്തിയാകും.

മുഖം തിരിച്ചറിയല്‍

പിഎം കിസാന്‍ മൊബൈല്‍ ആപ്പും ആധാര്‍ ഫേസ് ആര്‍ഡി ആപ്പും ഡൗണ്‍ലോഡ് ചെയ്യുക. പിഎം കിസാന്‍ ആപ്പ് തുറന്ന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യുക. ശേഷം ബെനിഫിഷറി സ്റ്റാറ്റസിലേക്ക് പോകുക. ഇകെവൈസി സ്റ്റാറ്റസില്‍ ഇല്ലെന്ന് എന്ന് കാണിച്ചാല്‍, ഇകെവൈസിയില്‍ ക്ലിക്ക് ചെയ്യാം. നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി മുഖം സ്‌കാന്‍ ചെയ്യണം. മുഖം സ്‌കാന്‍ ചെയ്താല്‍ ഇകെവൈസി പൂര്‍ത്തിയായതായി കാണാം
അടുത്ത ഗഡു എന്ന് പിഎം കിസാന്റെ 20ാം ഗഡു ഈ മാസം തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വയനാടിന്റെ അഭിമാനം; സജന സജീവനെ 75 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

മുംബൈ: വനിതാ പ്രീമിയർ ലീഗ് (WPL) 2026 സീസണിൽ വയനാട് സ്വദേശി സജന സജീവൻ മുംബൈ ഇന്ത്യൻസിനായി ജേഴ്സിയണിയും. താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ഈ ഓഫ് സ്പിന്നറെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. നിർണ്ണായക

വിജയികൾക്ക് ആദരവ്

തരിയോട്: ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട്‌ പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥ നടത്തി

പടിഞ്ഞാറത്തറ : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന ജില്ലാ , ബ്ലോക്ക്, വാർഡ് സ്ഥാനാർഥികൾക്കു വോട്ട് അഭ്യർഥിക്കുന്നതിനു പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ വാഹന ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 65 രൂപ കൂടി 11,775 രൂപയും പവന്‍ വില 520 രൂപ കൂടി 94,200 രൂപയുമായി. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ലൈറ്റ്‌വെയിറ്റ്

ഇന്നും മഴ തന്നെ മുന്നറിയിപ്പ് നാല് ജില്ലകളില്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.