പുഴകളിലും തോടുകളിലും പാടങ്ങളിലും ശക്തമായ ഒഴുക്കുള്ളതിനാൽ മീൻ പിടിക്കുന്നതിനോ കുളിക്കുന്നതിനോ നീന്തുന്നതിനോ ഇറങ്ങരുതെന്ന് ജില്ലാ കളക്റ്റർ ഡി.ആർ
മേഘശ്രീ അറിയിച്ചു. സാഹസിക വിനോദങ്ങളിലേർപ്പെടുകയോ .വെള്ളച്ചാട്ടങ്ങൾക്ക് സമീപം പോവുകയോ ചെയ്യരുത്. കുട്ടികളെ ജലാശയങ്ങളിലേക്ക് കുളിക്കാനോ കളിക്കാനോ വിടരുത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്റ്റർ അറിയിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്