ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് എലിമ്പിലേരിയിൽ. ജൂണ്‍ 25 ന് രാവിലെ 8 മുതല്‍ ജൂണ്‍ 26 ന് രാവിലെ 8 വരെ ലഭിച്ച കണക്ക് പ്രകാരമാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ എലിമ്പിലേരി പ്രദേശത്ത് കൂടുതല്‍ മഴ ലഭിച്ചത്. 24 മണിക്കൂറില്‍ 243 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം പ്രദേശത്താണ് കുറവ് മഴ-12 മില്ലിമീറ്റര്‍.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്