തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട് ജില്ല.
2024-25 വർഷം 206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലയിൽ സൃഷ്ടിച്ചത്. ഇതു വഴി 147.75 കോടി രൂപ കൂലി, 51.47 കോടി രൂപ മെറ്റീരിയൽ എന്നിവ ചിലവഴിച്ച് 61051 കുടുംബങ്ങൾക്ക് തൊഴിൽ നൽകാനും സാധിച്ചു. 26358 കുടുംബങ്ങൾ നൂറു ദിനം പൂർത്തീകരിച്ചിട്ടുണ്ട്.
ജില്ലയിൽ 22442 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിലൂടെ 21.23 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും ഇതിൽ 11452 കുടുംബങ്ങൾ 100 ദിനം പൂർത്തീകരിക്കുകയും ചെയ്തു.

51.47 കോടി രൂപ മെറ്റീരിയൽ ഇനത്തിൽ ചെലവഴിച്ചതിലൂടെ 606 റോഡ്, 28 കള്‍വേർട്ട്, 31 ഓവുചാൽ, 8 സ്കൂളുകള്‍ക്ക് ചുറ്റുമതില്‍, 19 സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് വര്‍ക്ക്ഷെഡ്, 182 ജലസേചന കുളങ്ങള്‍, മൂന്ന് അങ്കണ്‍വാടി കെട്ടിടങ്ങൾ തുടങ്ങി ഗ്രാമീണ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയാക്കി. ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് 1633 സോക്ക്പിറ്റുകളും 272 കംമ്പോസ്റ്റ് പിറ്റുകളും 78 മിനി എംസിഎഫ്-കളും നിര്‍മ്മിച്ചു.

ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് തൊഴിൽ, സമയബന്ധിതമായി കൂലി, പ്രവൃത്തികളുടെ പൂര്‍ത്തീകരണം, ജിയോടാഗിങ്, നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (എൻഎംഎംഎസ്), മെറ്റീരിയൽ ഘടകം കൂടുതൽ വിനിയോഗിക്കൽ, വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കൽ, സുഭിക്ഷ കേരളം ശുചിത്വ കേരളം പദ്ധതിയിലുള്ള പുരോഗതി, കുടുംബശ്രീ ഗ്രൂപ്പുകൾക്കുള്ള വർക്ക്‌ ഷെഡ് നിർമാണം, അടിസ്ഥാന ഗ്രാമീണ സൗകര്യങ്ങൾ സൃഷ്ടിക്കൽ തുടങ്ങി പദ്ധതിയിലെ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോഴാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭ്യമായത്.

മണ്ണ്-ജല സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്താനും പദ്ധതി സഹായിച്ചു.
സമൂഹത്തില്‍ അവശത അനുഭവിക്കുന്ന 1200 ഓളം കുടുംബങ്ങള്‍ക്ക് തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, തീറ്റപുല്‍കൃഷി തുടങ്ങിയ വ്യക്തിഗത ആസ്തികള്‍ നല്‍കുന്നതിനും ഇതിലൂടെ സാധിച്ചു.

ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിക്കാന്‍ ജില്ലക്ക് സാധിച്ചത്

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.