ജില്ലയിൽ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിലെ ഘടക പദ്ധതികളിലേക്ക് നിയമനം നടത്താൻ മത്സ്യ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
എസ്ടി വിഭാഗക്കാർക്ക് ആർ എ എസ് (2020-2021), ബയോഫ്ലോക് (2021-2022) പദ്ധതികളിലേക്കും ജനറൽ വിഭാഗക്കാർക്ക് മീഡിയം സ്കെയിൽ ഓർണമെന്റൽ (2021-2022) (2022-2023) വിഭാഗത്തിലേക്കും അപേക്ഷിക്കാം. സ്വയം തയ്യാറാക്കിയ അപേക്ഷകൾ ജൂലൈ അഞ്ചിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, പൂക്കോട് ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 9446809539.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത







