ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്കും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും സ്റ്റുഡന്റ് കൗൺസിലർ നിയമനം നടത്തുന്നു. എംഎ സൈക്കോളജി, എംഎസ്ഡബ്‌ള്യുവാണ് യോഗ്യത. സ്റ്റുഡന്റ് കൗൺസിലിംഗ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. പ്രായപരിധി 25 നും 45 നും മദ്ധ്യേ. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐറ്റിഡിപി ഓഫീസിൽ ജൂലൈ നാലിന് രാവിലെ 10 നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 04936 202232.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത







