അമ്പലവയൽ:
ശ്രേയസ് വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികളെയും,പിതൃദിനത്തിന്റെ ഭാഗമായി പിതാക്കന്മാരെയും, മികച്ച ക്ഷീര കർഷക, മികച്ച സംരംഭക എന്നിവരെയും ആദരിച്ചു.ടിഷ്യു കൾച്ചർ വാഴകൾ വിതരണം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.കെ.വർഗീസ് അധ്യക്ഷത വഹിച്ചു.സി ഡി ഒ ഗിരിജ പീതാംബരൻ, സെക്രട്ടറി ലിജി ജോർജ്,ബേബി എന്നിവർ സംസാരിച്ചു.

നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ കണ്ടെത്തി; ഉടമസ്ഥർക്ക് കൈമാറി വയനാട് പോലീസ്
കൽപ്പറ്റ: ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി. സൈബർ സെൽ വിഭാഗം സി.ഇ.ഐ.ആർ (CEIR) പോർട്ടൽ വഴി നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലൂടെയാണ് ഫോണുകൾ കണ്ടെത്തിയത്. ജില്ലയ്ക്ക്







