ട്രെയിന്‍ വൈകിയോ,എസി പ്രവര്‍ത്തിക്കുന്നില്ലേ? ട്രെയിന്‍ യാത്രയിലെ അസൗകര്യങ്ങള്‍ക്ക് റീഫണ്ട് ലഭിക്കും

നമ്മുടെ രാജ്യത്ത് സാധാരണക്കാരായ എല്ലാവരും ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ് റെയില്‍വേ. ദീര്‍ഘദൂര യാത്രകള്‍ക്കെല്ലാം ഏറ്റവുമധികം ആളുകള്‍ തിരഞ്ഞെടുക്കുന്നതും ട്രെയിന്‍ തന്നെ. ഇന്ത്യന്‍ റെയില്‍വെയില്‍ പല പുതിയ സംവിധാനങ്ങളും അടിക്കടി നിലവില്‍ വരുന്നുണ്ടെങ്കിലും യാത്രക്കാരുടെ പരാതികള്‍ക്ക് കുറവൊന്നുമില്ല. എന്നാല്‍ എങ്ങനെ പരാതി നല്‍കണം എവിടെ പരാതി നല്‍കണം എന്ന് അറിയാത്തവരാണ് പലരും. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അസൗകര്യമുണ്ടായാല്‍ ആ വിഷയം ചൂണ്ടിക്കാട്ടി റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്.

ട്രെയിന്‍ വൈകി ഓടുക, എസി കോച്ചുകളില്‍ എസി പ്രവര്‍ത്തിക്കാതിരിക്കുക. ട്രെയിന്‍ വേറൊരു റൂട്ടിലൂടെ ഗതി മാറി ഓടുക ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങളില്‍ ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആര്‍) ഫയല്‍ ചെയ്യാനും റീഫണ്ട് ലഭിക്കാനും നിങ്ങള്‍ക്ക് ഓപ്ഷനുണ്ട്. എങ്ങനെയാണ് റീഫണ്ടിന് അപേക്ഷിക്കേണ്ടതെന്ന് അറിയാം.

ടിഡിആര്‍ ഫയല്‍ ചെയ്യേണ്ട വിധം
ഇതിനായി ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ഫയല്‍ ടിഡിആര്‍ തിരഞ്ഞെടുക്കുക.
ടിഡിആര്‍ ഫയല്‍ ചെയ്യേണ്ട പിഎന്‍ആര്‍ തിരഞ്ഞെടുക്കുക
എന്തുകൊണ്ടാണ് ടിഡിആര്‍ ഫയല്‍ ചെയ്യുന്നത് എന്നതിനുള്ള കാരണം തിരഞ്ഞെടുക്കുക
യാത്രക്കാരുടെ പട്ടികയില്‍ നിന്നും യാത്രക്കാരുടെ എണ്ണം തിരഞ്ഞെടുത്ത് ടിഡിആര്‍ ഫയല്‍ ചെയ്യാം
ശേഷം കണ്‍ഫര്‍മേഷന്‍ കൊടുക്കാം. അപ്പോള്‍ നിങ്ങള്‍ ടിഡിആര്‍ ഫയല്‍ ചെയ്തതായി സന്ദേശം ലഭിക്കും.
റീഫണ്ടിന് സമയപരിധിയുണ്ട്. അതിനുളളില്‍ വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അതായത് ട്രെയിന്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് എത്തിയതെന്നിരിക്കട്ടെ. യാത്രക്കാരന്‍ ആ ട്രെയിനില്‍ കയറിയിട്ടില്ല എങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട സമയം വരെ ടിഡിആര്‍ സമര്‍പ്പിക്കാവുന്നതാണ്.

ഇനി എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയത്തിന് 20 മണിക്കൂറിനുളളില്‍ ടിഡിആര്‍ ഫയല്‍ ചെയ്യാം
ട്രെയിന്‍ വഴിതിരിച്ചു വിട്ടു അല്ലെങ്കില്‍ ലക്ഷ്യസ്ഥാനത്തുകൂടി കടന്നുപോയില്ല എങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്ന ഷെഡ്യൂള്‍ മുതല്‍ 72 മണിക്കൂര്‍ വരെ ടിഡിആര്‍ ഫയല്‍ ചെയ്യാം.
ലോവര്‍ ക്ലാസില്‍ റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് അങ്ങനെ യാത്ര ചെയ്യാനായില്ലെങ്കില്‍ യാത്രക്കാരന്‍ കയറുന്ന സ്‌റ്റേഷനില്‍നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയത്തിന് 3 മണിക്കൂര്‍ മുന്‍പ് ടിഡിആര്‍ ഫയല്‍ ചെയ്യാം.
കണക്ടിങ് യാത്രാ ടിക്കറ്റുകള്‍ക്ക് റീഫണ്ട് ബാധകമല്ല.
(കൂടുതല്‍ വിവരങ്ങള്‍ക്ക് https://contents.irctc.co.in/en/CancellationRulesforIRCTCTrain.pdf സന്ദര്‍ശിക്കാം)

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.