ഹൃദയസ്തംഭനവും ഹൃദയാഘാതവും ഒന്നാണോ? അറിയാം

ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകളാകാറുണ്ട്. മരണകാരണം പലപ്പോഴും ഹൃദയാഘാതം കാരണമോ ഹൃദയ സ്തംഭനം കാരണമോ ആകാറ് പതിവ്. ഹൃദയ സ്തംഭനവും ഹൃദയാഘാതവും ഒന്നാണോ? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം. ഹൃദ്‌രോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനുള്ള പ്രതിരോധ നടപടികളെ കുറിച്ചും അറിയാത്തവരാണ് പലരും. ഹൃദയാരോഗ്യത്തെക്കുറിച്ചുളള അറിവ് വര്‍ധിക്കുന്നത് അടിയന്തര സാഹചര്യങ്ങളില്‍ മറ്റുളളവരെ സഹായിക്കാനും അപകട സാധ്യത കുറയാനും സഹായിക്കും.

ഹൃദയാഘാതവും ഹൃദയ സ്തംഭനവും തമ്മിലുള്ള വ്യത്യാസം
രണ്ടും അടിയന്തര ശ്രദ്ധവേണ്ട കാര്യങ്ങളാണെങ്കിലും ഹൃദയ സ്തംഭനവും ഹൃദയാഘാതവും ചില പ്രധാന കാരണങ്ങള്‍ കൊണ്ട് വ്യത്യസ്തമാണ്. ഹൃദയ പേശികളുടെ ഒരു ഭാഗത്തേക്കുളള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. സാധാരണയായി കൊറോണറി ധമനികളിലെ രക്തം കട്ടപിടിക്കല്‍ അല്ലെങ്കില്‍ സങ്കോചം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഓക്‌സിജന്‍ ലഭ്യത തടയുന്നു. ഇതുമൂലം ഹൃദയഭാഗങ്ങള്‍ക്ക് കേടുപാടുകളോ, മരണ കാരണമാവുകയോ ചെയ്യുന്നു. നെഞ്ചുവേദന, ശ്വാസതടസ്സം, ഓക്കാനം അല്ലെങ്കില്‍ അമിത വിയര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാം.
ഹൃദയസ്തംഭനത്തില്‍ ഹൃദയമിടിപ്പ് പെട്ടെന്ന് നിലയ്ക്കുകയാണ് ഉണ്ടാകുന്നത്. ഇതുമൂലം ഹൃദയം തലച്ചോറിലേക്കും മറ്റ് സുപ്രധാന അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് നിലയ്ക്കും. തല്‍ഫലമായി ബോധം നഷ്ടപ്പെടുകയും, പള്‍സ് ഇല്ലാതാകുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യും.

ഹൃദയസ്തംഭനം ലക്ഷണങ്ങള്‍
പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ ഏറ്റവും വ്യക്തമായ ലക്ഷണങ്ങളിലൊന്ന് ഒരു വ്യക്തി പെട്ടെന്ന് കുഴഞ്ഞ് വീഴുകയും ബോധം നഷ്ടപ്പെടുകയും ചെയ്യുന്നതാണ്. തലച്ചോറിലേക്ക് ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തം ലഭിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത

ചൈനയിൽ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ പാഞ്ഞു കയറി; 11 റെയിൽവേ ജീവനക്കാർ മരിച്ചു

ബെയ്ജിങ് : ചൈനയിൽ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. യുനാൻ പ്രവിശ്യയിലെ കുന്മിങ് ന​ഗരത്തിലെ ലോയാങ് ടൗൺ റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.

‘സീബ്രാ ക്രോസിങ്ങുകളിൽ കുതിച്ചു പായേണ്ട; കാൽനടക്കാരെ പേടിപ്പിച്ചാൽ ലൈസൻസ് പോകും’

സിബ്ര ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേ​ഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻ‌സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന പരിഗണന

ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു.

ചേകാടി: ചേകാടി കുറുവ റോഡിൽ വെച്ച് ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. കുറുവ ചെറിയാമല ഉന്നതിയിലെ രമേഷ് (40) നെയാണ് കാട്ടാന ആക്രമിച്ചത്. മരം വലിക്കുന്ന തൊഴിലാളിയായ രമേഷ് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിക്ക്

ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്

കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ വയനാട് പോലീസിൻ്റെ പിടിയിൽ. ആലപ്പുഴ,കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) നെയാണ് അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ

ഫിയർലെസ് നോ സെമിനാർ സംഘടിപ്പിച്ചു

കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോട്ടത്തറയിൽ തെറ്റായ ലഹരികൾക്കെതിരെ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടേയും സ്കൂൾ ടീൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ “ഫിയർലെസ് നോ” സെമനിനാർ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ മുഹമ്മദ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.