തുടർച്ചയായി ആറാം വർഷവും നെൽകൃഷിയിറക്കി നീലഗിരി കോളജ്.

കോവിഡ് കാലത്താണ് “ഗ്രീൻ പോസിറ്റീവ്” എന്ന് പേരിൽ കാർഷിക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഒരു വർഷം 10 ടണ്ണിലധികം നെല്ല് അടക്കമുള്ള കാർഷിക ഉൽ പ്പാദനമാണ് പദ്ധതിയുടെ ലക്ഷ്യo. കൂടാതെ, മത്സ്യകൃഷിയും ഫ്രൂട്സ് ഗാർഡനും വിവിധയിനം പച്ചക്കറികളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അയൽവാസികളുടെയും കൂട്ടായ്മയിലൂടെ വിപുലമായി നടന്നു വരുന്നു. രണ്ട് വർഷങ്ങളായി പൂകൃഷിയും ക്യാമ്പസിലുണ്ട്.

പാടത്തും പറമ്പിലും ഇറങ്ങി ശീലമില്ലാത്ത പുതു തലമുറയിലെ മക്കൾക്ക് മണ്ണിൽ പണിയെടുക്കുന്നതിന്റെ മൂല്യവും അധ്വാനത്തിൻ്റെ വിലയും അറിയാനും കാർഷിക മേഖലയോട് ആഭിമുഖ്യം ഉണ്ടാക്കുകയുമാണ്
‘ഗ്രീൻ പോസ്റ്റീസ്‌’ പദ്ധതി.
അഞ്ചു വർഷമായി പ്രസ്തുത കാർഷികl പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ വിദ്യാർത്ഥികളുടെ ഉത്സാഹം ഏറെ പങ്കുവഹിച്ചു. ഓരോ വർഷവും പദ്ധതി വിപുലപ്പെടുത്താൻ ഇത്
പ്രചോദനമായെന്നു
കോളേജ് സെക്രട്ടറിയും മാനേജിങ് ഡയറക്ടറുമായ ഡോ. റാശിദ് ഗസ്സാലി പറഞ്ഞു.

വർഷത്തിൽ പത്ത് മണിക്കൂർ കൃഷി പ്രവർത്തി പരിചയത്തിലൂടെ വിദ്യാർത്ഥികളെ ജൈവ കൃഷികളോടും അനുബന്ധ കാര്യങ്ങളോടും അടുപ്പിക്കുക എന്ന വലിയ സ്വപ്നത്തിലാണ് ക്യാമ്പസ്. . ഓട്ടോണോമസ് പദവിയോടെ പ്രവർത്തിക്കുന്ന കോളേജിലാണ് ഈ ജൈവ സൗഹൃദ അന്തരീക്ഷം എന്നതും ഏറെ ശ്രദ്ധേയമാണ്. സീസണിൽ ആഴ്ച‌യിലൊരിക്കൽ ക്യാമ്പസിൽ “മകഴ്ച്ചി ചന്ത” എന്ന പേരിൽ ഒരു ഓപ്പൺ മാർക്കറ്റും പ്രവർത്തിക്കുന്നു.
ക്ലാസ് കഴിഞ്ഞ് പോകുന്ന കുട്ടികളും അധ്യാപകരും വിഷരഹിത പച്ചക്കറികളും കാർഷിക വിഭവങ്ങളും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നത് കോളേജിന്റെ പ്രത്യേകതയാണ്.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.