വിദ്യാഭ്യാസത്തിലൂടെ ജീവിതനിലവാരം ഉയർത്തി മുൻനിരയിലെത്താൻ ഉന്നതിക്കാർ പ്രയത്‌നിക്കണമെന്ന്ജില്ലാ കളക്ടർ

വിദ്യാഭ്യാസത്തിലൂടെ ജീവിതനിലവാരം ഉയർത്തി മുൻനിരയിലെത്താൻ ഉന്നതിക്കാർ പ്രയത്‌നിക്കണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു.
പട്ടികവർഗവികസന വകുപ്പിന്റെ 50ാം വാർഷികാഘോഷം ജില്ലാതല ഊരുത്സവം കൽപ്പറ്റ ഓണിവയൽ ഉന്നതിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക വികസനം, പാർപ്പിടം, സാംസ്കാരിക സംരക്ഷണം എന്നീ മേഖലകളിൽ പട്ടികവർഗക്കാരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പട്ടികവർഗ വികസനവകുപ്പ് ശ്രദ്ധയൂന്നുന്നത്.

തനത് കലാപരിപാടികൾ, മുതിർന്നവരെ ആദരിക്കൽ, ഉന്നതികളുടെ വികസന വിഷയങ്ങളിൽ ചർച്ച തുടങ്ങിയ വിവിധ പരിപാടികൾ ഊരുത്സവത്തിന്റെ ഭാഗമായി നടത്തി. പട്ടികവർഗ വികസന വകുപ്പിൻ്റെ സുവർണ ജൂബിലി പ്രമാണിച്ച് ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന വേദികളിലൂടെ പുതിയ ദിശാബോധത്തിനും സമഗ്രമായ ഉന്നമനത്തിനും ഗോത്ര സമൂഹങ്ങൾക്കൊപ്പം സർക്കാർ ഇടപെടുന്നതിൻ്റെ തുടക്കം കൂടിയാണിത്.
നഗരസഭ കൗൺസിലർ കെ റെജുല അധ്യക്ഷയായ ജില്ലാതല പരിപാടിയിൽ ഐടിഡിപി പ്രൊജക്റ്റ് ഓഫീസർ ജി പ്രമോദ്, ടി ഇ രാജനീകാന്ത്, എസ്ടി മോട്ടർ ശിഖ, ജനപ്രതിനിധികൾ, പട്ടികവിഭാഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വകുപ്പിന്റെ 50ാം വാർഷികം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ആഘോഷിച്ചു.
നൂൽപുഴ പഞ്ചായത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു. ടിഡിഒ എം മജീദ് ടിഇഒ കെ ടി സുഹറ, പ്രൊമോട്ടർ പ്രജോദ് എന്നിവർ പങ്കെടുത്തു

തരിയോട് ഗ്രാമ പഞ്ചായത്ത് തല പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സേവ സോഷ്യൽ വർക്കർ വിജയലക്ഷ്മി, സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റർ യു എ ധന്യ, ഊരുമൂപ്പൻ രാമൻ മടത്തുവയൽ, ട്രൈബൽ പ്രമോട്ടർ ഒ കെ ധനിഷ, പുഷ്പ മടത്തുവയൽ, ട്രൈബൽ പ്രൊമോട്ടർ എം വി വിശ്വന്ത്, ഉണ്ണി മടത്തുവയൽ എന്നിവർ പങ്കെടുത്തു.

പൊഴുതനയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കുമാരി അനസ് റോസ്‌ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.

സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കരുമാലൂർ ഉന്നതിയിൽ പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു.

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.