കൽപ്പറ്റ: 2024 ജൂലൈ 30 ന് വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരികളെ കേരള ഗവൺമെന്റിന്റെ ടടൗൺഷിപ്പിൽ കച്ചവടം ചെയ്യാനുള്ള സാഹചര്യം നൽകണമെന്നും അവർക്ക് വേണ്ടാസാമ്പത്തിക സഹായം നൽകണമെന്നും ബേക്കേഴ്സ് അസ്സോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു. യോഗം സംസ്ഥാന സെക്രട്ടറി അബ്ദുൽ അസീസ് റോയൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റിയാസ് ഫെയ്മസ് സ്വാഗതവും മറ്റ് ജില്ല-മണ്ഡലം നേതാക്കളായ മുസ്തഫ ബേക്ക് പോയിന്റ്, അസീം ആര്യ, മനോജ് കേക്ക് ഗാലറി, നാസർ അലങ്കാർ, ഷംസു മലബാർ, ദിനേശ് അലങ്കാർ കൽപ്പറ്റ, അൻവർ മലബാർ, സലാം പികെകെ, ലത്തീഫ് വിന്നേഴ്സ് ,അക്ബർ, സുകു ഓവൻ ഫ്രഷ്,നദീർ ഫ്രഞ്ച് ബേക്കറി, ലത്തീഫ് ബത്തേരി, ദീപു ഡാനി ബേക്കറി ,അബുബക്കർ ഫെയ്മസ് ബേക്കറി,ബഷീർ മിന ബേക്കറി, അഷറഫ് ജൂബിലി,എന്നിവർ സംസാരിച്ചു.ട്രഷറർ വിനോദ് ജലജ നന്ദിയും പറഞ്ഞു.

പാൽ സംഭരണം:വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.
കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി