എറണാകുളം ആർടി ഓഫീസിന് രജിസ്ട്രേഷനിലൂടെ റെക്കോഡ് തുക സമ്മാനിച്ച ആഡംബര കാർ ലക്ഷങ്ങള്‍ കൊടുത്ത് ‘7777’ നമ്പറും സ്വന്തമാക്കി. റോള്‍സ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് കാറാണ് കെഎല്‍ 07 ഡിജി 7777 എന്ന മോഹ നമ്പർ സ്വന്തമാക്കിയത്.ലിറ്റ്മസ് 7 സിംസ് കണ്‍സള്‍ട്ടിങ് കമ്ബനി ഉടമ വേണു ഗോപാലകൃഷ്ണന്റെ 16 കോടി വിലയുള്ള കാറിനാണ് 7777 എന്ന നമ്ബർ കിട്ടാനായി 12.80 ലക്ഷം രൂപ ചെലവഴിച്ചത്. ഈ കാറിന്റെ റോഡ് നികുതിയായി 2.69 കോടി രൂപ സർക്കാരിന് കിട്ടിയിരുന്നു.
എറണാകുളം ആർടി ഓഫീസില്‍ ഓണ്‍ലൈനായി നടന്ന നമ്ബർ ലേലത്തില്‍ വേണു ഗോപാലകൃഷ്ണൻ ഉള്‍പ്പെടെ മൂന്ന് പേരാണ് പങ്കെടുത്തത്. പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വൈകാതെ 12 ലക്ഷത്തിലെത്തി. തുടർന്ന് വേണു ഗോപാലകൃഷ്ണൻ 12.80 ലക്ഷം വിളിച്ചതോടെ മറ്റുള്ളവർ പിന്മാറുകയായിരുന്നു.