കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ്റെ 2025-27 വർഷത്തേക്കുള്ള വയനാട് ജില്ലാ പ്രസിഡണ്ടായി ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിപിൻ സണ്ണിയെയും സെക്രട്ടറിയായി വൈത്തിരി പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇർഷാദ് മുബാറക്കിനെയും ജില്ലാ കമ്മറ്റി യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു. വയനാട് ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിൽ അഡീഷണൽ എസ്.പി. കെ.ജെ. ജോൺസൺ നിരീക്ഷ കനും പി.എ. ജംഷീർ വരണാധികാരിയുമായി.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






